തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 163വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ


തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 163വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ 2,324  തൊഴിൽ പരിശോധനകൾ നടത്തി.താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 55 പേരെ പിടികൂടുകയും ചെയ്തു. 20 സംയുക്ത പരിശോധനാ കാമ്പയിനുകൾക്ക് പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ 12 കാമ്പയിനുകൾ നടന്നു.   

നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

article-image

dxfgxfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed