ഐ.സി.എഫ്. മീലാദ് കാമ്പയിന് 30ന് തുടക്കമാകും


മനാമ: തിരുനബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ഐ.സി.എഫ്. മീലാദ് കാമ്പയിന് സൽമാബാദ് സെൻട്രൽ അന്തിമരൂപം നൽകി. ഈ മാസം 30ന് ആരംഭിക്കുന്ന കാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്ലിസ്, സ്നേഹ സംഗമം, മദ്ഹു റസൂൽ സമ്മേളനം, മദ്രസ്സ വിദ്യാർത്ഥി കളുടെ കലാമത്സരങ്ങൾ എന്നിവ നടക്കും. സപ്തംബർ 16ന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരും സംബന്ധിക്കും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കാമിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി അബ്ദു റഹീം സഖാഫി വരവൂർ ( യർമാൻ), ഹാഷിം. മുസ്ല്യാർ  ഉമർ ഹാജി ചേലക്കര, അമീറലി ആലുവ (വൈസ് ചെയർമാൻ), വൈ. കെ. നൗഷാദ് (ജനറൽ കൺവീനർ), ഷാജഹാൻ കൂരിക്കുഴി, റഹീം താനൂർ, യൂനുസ് മുടിക്കൽ ( ജോ കൺവീനർ). അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി ഷഫീഖ് വെള്ളൂർ, ഹർഷദ് ഹാജി (ഫുഡ്),. ഹംസ ഖാലിദ് സഖാഫി, ഷിഹാബ് രണ്ടാണി ( പ്രചരണം ) അഷ്ഫാഖ് മണിയൂർ, റഊഫ്. കോട്ടക്കൽ (സ്റ്റേജ് & ഡക്കറേഷൻ ). റഹീം. സഖാഫി , ഫൈസൽ ചെറുവണ്ണൂർ (പ്രോഗ്രാം) എന്നിവരെയും തിരെഞ്ഞെടുത്തു.

സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ കൺവൻഷൻ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്.- ആർ.എസ്.സി നേതാക്കൾ സംബന്ധിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed