യൂത്ത് സിറ്റി 2024; ഇന്ത്യൻ എംബസി എക്‌സിബിഷൻ സ്റ്റാൾ സ്ഥാപിച്ചു


മനാമ: ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രാലയം യൂത്ത് സിറ്റി 2024ൽ ‘ഇന്റർനാഷനൽ വീക്ക്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ ഒഡിയ കമ്യൂണിറ്റിയുമായി സഹകരിച്ച് ഇന്ത്യൻ എംബസി എക്‌സിബിഷൻ സ്റ്റാൾ സ്ഥാപിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബ്, ബഹ്‌റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിന്ദ് നജീബ് തൗഫീഖിയോടൊപ്പം സ്റ്റാൾ സന്ദർശിച്ചു.

എംബസിയുടെ ‘ഫോക്കസ് സ്റ്റേറ്റ്/ യൂനിയൻ ടെറിട്ടറി’ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാൾ ഒരുക്കിയത്. ഒഡിഷ ടൂറിസം ഉൽപന്നങ്ങളും ‘ഒരു ജില്ല, ഒരു ഉൽപന്നം’ എന്നിവയും പ്രദർശിപ്പിച്ചു. ചടങ്ങിൽ ഒഡിയ കമ്യൂണിറ്റി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed