ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന് പുതിയ നേതൃത്വം


ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷകർത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്  പുതിയ നേതൃത്വം. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഡോ. ബാബു രാമചന്ദ്രന്റെ പിൻഗാമിയായി അഡ്വ. വി.കെ.തോമസിനെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ എന്നിവർ വൈസ് ചെയർമാൻമാരായും, അനീഷ് ശ്രീധരനെ ജനറൽ സെക്രട്ടറിയായും, ഉദയ് ഷാൻഭാഗ് ട്രഷററായും, ജോയിൻ്റ് സെക്രട്ടറിമാരായി സുരേഷ് ബാബുവും ജവാദ് പാഷയും, ജോയിൻ്റ് ട്രഷററായി അൽതിയ ഡിസൂസയും ചുമതലയേറ്റു.

ഡോ. ബാബു രാമചന്ദ്രൻ പുതിയ കമ്മിറ്റിയുടെ ഉപദേശകനായി തുടരും. ഐസിആർഎഫിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോർ ടീമിനോടൊപ്പം  സഹകരിച്ച് പ്രവർത്തിക്കുന്ന 30 അംഗ എക്സിക്യൂട്ടീവ് ടീമിനെയും  തിരഞ്ഞെടുത്തിട്ടുണ്ട്. 

article-image

ോേ്േോ്

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed