ഹംഗറി ഇന്റർനാഷനൽ എൻഡ്യൂറൻസ് റേസിൽ റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചാമ്പ്യൻ


ബുഡാപെസ്റ്റിൽ നടന്ന 120 കിലോമീറ്റർ ഹംഗറി ഇന്റർനാഷനൽ എൻഡ്യൂറൻസ് റേസിൽ റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ചാമ്പ്യനായി.  സെപ്റ്റംബറിൽ ഫ്രാൻസിൽ നടന്ന എൻഡ്യുറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായായിരുന്നു മത്സരം. ഹംഗറി മുൻ പ്രസിഡന്റ് കാറ്റലിൻ നൊവാക്ക് മത്സരം കാണാനെത്തിയിരുന്നു. ഏഴു മണിക്കൂറും 22 മിനിറ്റും 59 സെക്കൻഡും കൊണ്ടാണ് ശൈഖ് നാസർ  മത്സരം പൂർത്തീകരിച്ചത്. ഈ വിജയം വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിൽ  പ്രചോദനം നൽകുന്നതാണെന്ന്  അദ്ദേഹം പറഞ്ഞു. 

ഹംഗേറിയൻ ഇക്വസ്‌ട്രിയൻ ഫെഡറേഷൻറെ പ്രതിനിധി ഓർക്കിഡിയ മിഹോക്കിൽനിന്ന് ശൈഖ് നാസർ  ട്രോഫി ഏറ്റുവാങ്ങി. റോയൽ ടീം ജോക്കി മുഹമ്മദ് അബ്ദുൽ ഹമീദ് അൽ ഹാഷിമി രണ്ടാം സ്ഥാനം നേടി. സഹതാരം ഒത്മാൻ അബ്ദുൾ ജലീൽ അൽ അവധി മൂന്നാം സ്ഥാനവും നേടി.

article-image

ൗൈോീിോൈാീ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed