കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.എം.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ 2024-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാം മമ്പാട്ടുമൂല -പ്രസിഡന്റ്, അഷ്റഫ് കൊറ്റാടത്ത്-ജനറൽ സെക്രട്ടറി, അസീസ് പേരാമ്പ്ര-ട്രഷറർ, മുഹമ്മദലി- ഓർഗനൈസിങ് സെക്രട്ടറി. റഹീം ബാവകുഞ്ഞ്, സിറാജ് മണിയൂർ, ജസീർ എം.എം.എസ്, അസീസ് കാഞ്ഞങ്ങാട്, കരീം കെട്ടിനകത്ത്. വൈസ് പ്രസിഡന്റുമാർ, സുജീബ് എം.എം, നജീബ് എം.എം.എസ്, സലാം കല്ലേരി, മമ്മു കാസർകോട്, റഹീസ് അലവിൽ ജോയന്റ് സെക്രട്ടറിമാർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. റഫീഖ് തോട്ടക്കര, ഇൻമാസ് ബാബു പട്ടാമ്പി എന്നിവർ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർമായിരുന്നു. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.
ോേി്േോിുിു