ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസികളായ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ.ജേക്കബും എംബസിയുടെ കോണ്‍സുലാര്‍ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 50ലധികം ഇന്ത്യന്‍ പൗരന്മാരാണ് പരാതികളുമായ എത്തിയത്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെയും സഹകരണത്തോടെ ആഗസ്റ്റ് രണ്ടിന് എംബസി പരിസരത്ത് നടക്കാനിരിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിനിനെക്കുറിച്ച് അംബാസഡർ ഓപ്പൺ ഹൗസിൽ വിശദീകരിച്ചു. മനാമ തീപിടിത്തത്തിൽ ദുരിതമനുഭവിക്കുന്ന ആറ് പേർക്കും, ബഹ്റൈനിൽനിന്ന് ഭർത്താവിനെ ഡീപോർട്ട് ചെയ്തതിനെതുടർന്ന് ഒറ്റപ്പെട്ടുപോയ സ്ത്രീക്കും രണ്ട് കുട്ടികൾക്കും എംബസി വിമാന ടിക്കറ്റുകൾ നൽകിയെന്നും അംബാസിഡർ അറിയിച്ചു. ‌

article-image

asdsadfdfscdfsv

You might also like

Most Viewed