ഐ സി ആർ എഫ് വേനൽകാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വാർഷിക വേനൽകാല ബോധവത്കരണ പരിപാടിയുടെ ഈ വർഷത്തെ നാലാമത്തെ ഈവന്റ് മറാസിയേലുള്ള ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു. ഇവിടെയുണ്ടായിരുന്ന ഏകദേശം 260 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ലാബാൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്തു. ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, കോർഡിനേറ്റർമാരായ രാജീവൻ, ശിവകുമാർ, ഫൈസൽ മടപ്പള്ളി ഐസിആർഎഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഒമ്പത് ആഴ്ച്ചകൾ കൂടി പരിപാടി നീണ്ട് നിൽക്കും.
sdfsfgdsfgggddf
asasdfdsdfsaadefsw