ഇന്ത്യ- ബഹ്‌റൈൻ വ്യാപാര, നിക്ഷേപ സാധ്യതകൾ ആരാഞ്ഞു കൊണ്ട് ഇന്ത്യൻ കയറ്റുമതിക്കാരുടെ സംഘം ബഹ്‌റൈനിൽ


ഇന്ത്യ- ബഹ്‌റൈൻ  വ്യാപാര, നിക്ഷേപ സാധ്യതകൾ ആരാഞ്ഞു കൊണ്ട്  ഇന്ത്യൻ കയറ്റുമതിക്കാരുടെ സംഘം ബഹ്‌റൈൻ സന്ദർശിച്ചു. അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ  27 അംഗ ഇന്ത്യൻ പ്രതിനിധിസംഘമാണ് സന്ദർശനം നടത്തിയത്. ബസുമതി അരി, സംസ്‌കരിച്ച ഭക്ഷണം, മൃഗഉൽപന്നങ്ങൾ എന്നിവയുടെയടക്കം ഇന്ത്യൻ ഉൽപന്നങ്ങളുടെ  കയറ്റുമതിക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.

ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസി,  ഇവർക്കായി ബിസിനസ് മീറ്റിങ് സംഘടിപ്പിച്ചു. നൂറിലധികം ബഹ്‌റൈൻ വ്യവസായികൾ ഇതിൽ പങ്കെടുത്തു. ബി.സി.സി.ഐ ചെയർമാൻ സമീർ അബ്ദുള്ള നാസ്,  ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപക ചെയർമാൻ അബ്ദുൽനബി അൽഷോല,  ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു.

article-image

േ്ിുിു

You might also like

  • Straight Forward

Most Viewed