"രാഗങ്ങളുമായി ഒരു കൂടിച്ചേരൽ" സംഗീതപരിപാടി അവതരിപ്പിച്ച് ബഹ്റൈൻ പ്രവാസി
                                                            ബഹ്റൈനിലെ യുവ കലാകാരനായ അനിരുദ്ധന്റെ "രാഗങ്ങളുമായി ഒരു കൂടിച്ചേരൽ" എന്ന പേരിൽ സംഗീത പരിപാടി അദ്ലിയ ബാംഗ്സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത ഗാനങ്ങളാണ് അൺ പ്ലഗ്ഡ് രീതിയിൽ അനിരുദ്ധൻ അവതരിപ്പിച്ചത്. ഗിത്താറിൽ ജോജിയും, കീ ബോർഡിൽ നവനീത് കൃഷ്ണനും പക്കമേളം തീർത്തു. രശ്‌മി ശ്രീകാന്ത് അവതാരകയായ പരിപാടി ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ പ്രവാസികളായ ജയശങ്കറിന്റേയും പ്രിയ ജയശങ്കറിന്റെയും മകനായ അനിരുദ്ധൻ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. പ്രശസ്ത സംഗീതജ്ഞൻ വിവേക് മൂഴിക്കുളത്തിന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിക്കുന്ന അനിരുദ്ധൻ, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, ചിത്ര രചന തുടങ്ങിയവയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നർത്തകിയായ സഹോദരി അഞ്ജന ചെന്നൈയിൽ ജോലി ചെയ്യുകയാണ്. കലാ,സാംസ്‌കാരിക,സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
േ്ി്ംി
												
										
																	