കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം; അഡ്വ. പ്രവീൺ കുമാർ

കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടവർക്ക് ജനം കൊടുത്ത തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ അഭിപ്രായപെട്ടു. ബഹ്റൈനിലെ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിജയാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറിയും, ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുന്ന രമേഷ് നമ്പിയത്ത് മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും പ്രചരണം നടത്തിയ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനുമായ രാജു കല്ലുംപുറത്തെ ഡിസിസി പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാലിസ് കെ കെ അധ്യക്ഷത വഹിച്ചു. പോഗ്രാം കൺവീനർ വാജിദ് എം നന്ദി രേഖപ്പെടുത്തി.
erddg