കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024; ഐ.പി.സി പെനിയേൽ വിജയികളായി


പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും അൽ ഹിലാൽ ഹോസിപ്റ്റലുമായി സഹകരിച്ചു  സംഘടിപ്പിച്ച  കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2024ൽ ഐ.പി.സി പെനിയേൽ വിജയികളായി.  ഐ.പി.സി ബെഥേൽ ആണ് റണ്ണർ അപ്പ്. സിഞ്ചിലെ അൽ അഹ്ല്ലി ഗ്രൗണ്ടിൽ വെച്ചു നടന്ന ടൂർണമെന്റ് ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ജാൻ തോമസ്  ഉത്ഘാടനം ചെയ്തു. ബഹറിനിൽ ഉള്ള വിവിധ സഭ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.  ഐ.പി.സി പെനിയേൽ ടീം അംഗം അഖിൽ വർഗീസ് ബെസ്ററ് ബാറ്റ്സ്മാൻ ,  പ്ലയെർ ഓഫ് ദി ടൂർണമെൻറ്  എന്നീ സമ്മാനങ്ങൾ കരസ്ഥമാക്കി.

ഐ.പി.സി പെനിയേൽ ടീമംഗം റ്റിജോ പത്തനംതിട്ടയാണ് മികച്ച ബൗളറായി തെര‍ഞ്ഞെടുക്കപ്പെട്ടത്. ഐ.പി.സി ബഹ്റൈൻ റീജിയൻ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജെയ്സൺ കുഴിവിള, ജോയിൻറ് സെക്രട്ടറി പാസ്റ്റർ ജോസഫ് സാം, ഐ.പി.സി ബെഥേൽ സീനിയർ പാസ്റ്റർ എബ്രഹാം ജോർജ് വെണ്മണി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി.

article-image

xcvbb

You might also like

Most Viewed