ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി


ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന മെഹ്ഫിലെ ഈദ് പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ജൂൺ 16ന് ഞായറാഴ്ച വൈകീട്ട് ഏഴിന് മനാമ കന്നട ഭവൻ ഓഡിറ്റോറിയത്തിലാണ് മെഹ്ഫിലെ ഈദ് അരങ്ങേറുന്നത്. പ്രമുഖ മദ്ഹ് ഗായകൻ ഹാഫിള് സ്വാദിഖലി ഫാളിലി, സുഫൈർ സഖാഫി പടിഞ്ഞാറത്തറ എന്നിവർ നയിക്കുന്ന ഇശൽവിരുന്ന് ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങടക്കം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി കാലത്ത് പെരുന്നാൾ നിസ്കാര ശേഷം ബഹ്റൈനിലെ വിവിധ സെൻട്രൽ കേന്ദ്രങ്ങളിൽ ഈദ് മുലാഖാത്ത് സംഘടിപ്പിക്കുമെന്നും, സന്ദേശ പ്രഭാഷണം, മധുരവിതരണം, ദുആ മജ്ലിസ് എന്നിവ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച് ചെയർമാൻ അബ്ദുൾ സലാം മുസ്ല്യാരുടെ അദ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.

article-image

്ിു്ിു

You might also like

  • Straight Forward

Most Viewed