ആർ എസ് സി ബഹ്റൈൻ ഇക്കോ വൈബിന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു


ആർ എസ് സി ബഹ്റൈൻ ഇക്കോ വൈബിന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ 'ഇക്കോ വൈബിന്റെ' ഭാഗമായി ബഹ്‌റൈനിലെ മലയാളികൾക്കായി ഫോട്ടോ ഗ്രഫി മത്സരം സംഘടിപ്പിക്കുന്നു . പരിസ്ഥിതിയിലെ കൗതുകങ്ങൾ എന്ന ആശയം ഉൾകൊള്ളുന്ന ഈ ജൂൺ മാസത്തിൽ ഫോണിലോ ക്യാമറയിലോ സ്വന്തം പകർത്തിയ ചിത്രമാണ് മത്സരത്തിന് പരിഗണിക്കുക. ചിത്രം 36087941 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഈ ജൂൺ ഇരുപത്തഞ്ചാം തിയതിക്ക് മുമ്പ് അയക്കേണ്ടതാണ്. വിജയികൾക്ക് ആകർശകമായ സമ്മാനം നൽകും.

ഇക്കോ വൈബ് ക്യാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിൽ ഇരുന്നൂറോളം പരിസ്ഥിതി സൗഹൃദ സംഗമങ്ങൾ നടന്നു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, ശുചീകരണ യത്നം, ലഘുലേഖ വിതരണം, ഇക്കോ ക്വിസ് തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നുവരുന്നതായി ബഹ്റൈൻ നാഷനൽ കലാലയം സെക്രട്ടറിമാരായ അബ്ദു റഷീദ് തെന്നല, സഫ്‌വാൻ സഖാഫി എന്നിവർ അറിയിച്ചു.

article-image

്ുി്ംു

You might also like

Most Viewed