എൽഎംആർഎ സംഘടിപ്പിച്ച മജ്‌ലിസ് സംരംഭത്തിന്റെ ആദ്യ സെഷനിൽ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പങ്കെടുത്തു


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സംഘടിപ്പിച്ച മജ്‌ലിസ് സംരംഭത്തിന്റെ ആദ്യ സെഷനിൽ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പങ്കെടുത്തു. സെക്കൻഡ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫെയർ) രവികുമാർ ജെയിനും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. യോഗത്തിൽ എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ നിബ്രാസ് മുഹമ്മദ് താലിബ്,  മജ്‌ലിസ് സംബന്ധിച്ചും, എൽ.എം.ആർ.എയും ബഹ്‌റൈനിലെ നയതന്ത്ര കാര്യാലയങ്ങൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും വിശദീകരിച്ചു.

എൽ.എം.ആർ.എ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച  അംബാസഡർ വിനോദ് കെ. ജേക്കബ്, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ എൽ.എം.ആർ.എ വളരെയേറെ ശ്രദ്ധിക്കുന്നതിൽ നന്ദി അറിയിക്കുകയും ചെയ്തു. നിയമപരമായ മാർഗങ്ങളിലൂടെയുള്ള കുടിയേറ്റം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എൽ.എം.ആർ.എയുമായി ചേർന്നു പ്രവർത്തിക്കാൻ എംബസി തയാറാണെന്നും അംബാസഡർ അറിയിച്ചു. 

article-image

asdasd

You might also like

Most Viewed