അബുദാബിയില്‍ ഭിക്ഷാടകയുടെ പക്കൽ വന്‍ തുകയും ആഡംബര കാറും; കേസെടുത്ത് പൊലീസ്


അബുദാബിയില്‍ പിടിയിലായ ഭിക്ഷാടകയില്‍ നിന്നും ആഡംബര കാറും വന്‍ തുക പണവും കണ്ടെത്തി പൊലീസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനും ഡിസംബര്‍ 12നും ഇടയില്‍ നടത്തിയ പരിശോധനയില്‍ 159 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായ സ്ത്രീയെ കണ്ട് സംശയം തോന്നിയ പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ വിശദമായിചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. നഗരങ്ങളിലെ പള്ളികള്‍ക്ക് പരിസരത്തായിരുന്നു സ്ത്രീ ഭിക്ഷയാചിക്കാന്‍ സ്ഥിരമായി എത്തുന്നത്.

പൊലീസ് നിരീക്ഷണത്തില്‍, ആഡംബര കാറില്‍ എത്തുന്ന സ്ത്രീ കാര്‍ ദൂരെ പാര്‍ക്ക് ചെയ്ത ശേഷം യാചകയായി വന്ന് പള്ളികള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു. പരിശോധയില്‍ ഇവരുടെ പക്കല്‍ നിന്ന് വന്‍ തുക പണവും പൊലീസ് കണ്ടെത്തി. തട്ടിപ്പ് നടത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. നിരവധി ആളുകളാണ് ഇത്തരത്തില്‍ ഭിക്ഷാടനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. ആളുകളെ കബളിപ്പിക്കുന്നതിലൂടെ വലിയ തുകയാണ് ഇവര്‍ തട്ടിയെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.

യുഎഇയില്‍ ഭിക്ഷാടനത്തിനുള്ള ശിക്ഷ മൂന്ന് മാസത്തെ തടവും 5,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരിച്ചു. കൂട്ടമായുള്ള ഭിക്ഷാടനത്തിനുള്ള ശിക്ഷ ആറ് മാസത്തെ തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ്.

article-image

ാൂ5ാ6

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed