എ.ബി.ഡിവില്ലിയേഴ്സ് ക്രിക്കറ്റിനോട് വിടപറഞ്ഞു


ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ എ.ബി.ഡിവില്ലിയേഴ്സ് ക്രിക്കറ്റിനോട് വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2018−ൽ വിരമിക്കൽ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സ് ഐപിഎൽ ഉൾപ്പടെ ഫ്രാഞ്ചൈസി ടൂർണമെന്‍റുകളിൽ നിന്നും എല്ലാ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും കൂടി വിരമിക്കൽ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് താരമായ ഡിവില്ലിയേഴ്സിനെ ഇത്തവണ ടീമിൽ നിലനിർത്താൻ സാധ്യത കുറവായിരുന്നു. 

പുതിയ രണ്ടു ഫ്രാഞ്ചൈസികൾ കൂടി വന്നതിനാൽ എല്ലാ ടീമുകളും നാൽ താരങ്ങളെ മാത്രം നിലനിർത്തി ശേഷിക്കുന്നവരെ താരലേല പട്ടികയിൽ ഉൾപ്പെടുത്തേണ്ടി വരും. ഇതും കൂടി മുന്നിൽ കണ്ടാണ് പുതിയ സീസണ് മുൻപ് വിരമിക്കൽ പ്രഖ്യാപനം വന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 15 മത്സരങ്ങൾ കളിച്ച താരം 313 റണ്‍സ് നേടിയിരുന്നു. ഐപിഎല്ലിൽ 157 മത്സരങ്ങൾ കളിച്ച ഡിവില്ലിയേഴ്സ് 4,522 റണ്‍സ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2011 മുതൽ ഐപിഎല്ലിൽ ആർസിബി താരമാണ്. ഡൽഹി ഡെയർഡെവിൾസിനായും ഡിവില്ലിയേഴ്സ് പാഡണിഞ്ഞിട്ടുണ്ട്.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed