ഉംറ തീർഥാടനം പൂർത്തിയാക്കി മടങ്ങവേ മലപ്പുറം സ്വദേശിനി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം കൽപകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി (58) ആണു കുഴഞ്ഞുവീണു മരിച്ചത്.
മക്കൾ: ഷിഹാബുദ്ദീൻ, സൈനുദ്ദീൻ, സീനത്ത്, ഹഫ്സാനത്ത്. മരുമക്കൾ: സുഹൈല, സമീല ഷെറിൻ, അബ്ദുൽ റസാഖ്, അക്ബറലി. മരണാനന്തര നടപടികൾക്കായി ജിദ്ദ ഐസിഎഫ് വെൽഫെയർ ടീം അംഗങ്ങളായ അബ്ബാസ് ചെങ്ങാനി, ഫജ്ൽ കുറ്റിച്ചിറ, മുഹ്യിദ്ധീൻ അഹ്സനി, സിദ്ധീഖ് മുസ്‌ലിയാർ എന്നിവർ രംഗത്തുണ്ട്.
u