ആന്ധ്രപ്രദേശിൽ സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 100ലധികം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ

സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 100ലധികം വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ പൽനാടിലെ സ്കൂളിലാണ് സംഭവം. പ്രാതലും ഉച്ച ഭക്ഷണവും കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്നും എല്ലാ വിദ്യാർഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കൾ ആശങ്കപ്പെടണ്ടതില്ലെന്നും ഗവൺമെന്‍റ് ആശുപത്രി സൂപ്രണ്ട് വെങ്കിട്ട റാവു പറഞ്ഞു.
വിദ്യാർഥികളെ സത്തേനപള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
eruyeru