ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹർ‍ഭജൻ സിംഗ്


ന്യൂഡൽഹി

എല്ലാ വിധത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ‍ ഓഫ് സ്പിന്നർ‍ ഹർ‍ഭജൻ സിംഗ്. ട്വിറ്ററിലൂടെയാണ് ഹർ‍ഭജൻ തീരുമാനം അറിയിച്ചത്. 2016ലാണ് ഹർ‍ഭജൻ അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. എന്നാൽ‍ ഐപിഎല്ലിൽ‍ സജീവമായി തുടരുകയായിരുന്നു. 1998ലാണ് ഹർഭജൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 

ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി20 അരങ്ങേറ്റവും നടന്നു. 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഹർഭജൻ കരുത്ത് കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 711 വിക്കറ്റുകൾ നേടിയിട്ടുള്ള ഭാജി 2007 ലെ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു.

You might also like

Most Viewed