പുനെയിൽ‍ ഗുസ്തി താരം വെടിയേറ്റു മരിച്ചു


മുംബൈ: പുനെയിൽ‍ ഗുസ്തി താരം വെടിയേറ്റു മരിച്ചു. ചകാന് സമീപമുള്ള ഷെൽ‍ പിംപൽ‍ഗാവ് ഗ്രാമത്തിലാണ് സംഭവം. നാഗേഷ് കരാലെ എന്നയാളാണ് കൊല്ലപ്പെട്ടത്. നാല് പേർ‍ ചേർ‍ന്നാണ് കൊലനടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 

വ്യാഴാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കരാലെ എത്തിയിരുന്നു. യോഗത്തിൽ നിന്ന് മടങ്ങുന്പോൾ, നാല് പേർ അദ്ദേഹത്തിന്‍റെ കാറിന് നേരെ വെടിയുതിർത്തു. വെടിയേറ്റ നാഗേഷ് തൽക്ഷണം മരിച്ചു. സംഭവത്തിൽ അജ്ഞാതരായ നാല് പ്രതികൾക്കെതിരെ ചക്കൻ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

You might also like

  • Straight Forward

Most Viewed