ഫ്ളാറ്റ് തട്ടിപ്പ്: പി.ടി ഉഷയ്ക്കെതിരെ പരാതിയുമായി ജെമ്മ ജോസഫ്


കോഴിക്കോട്

അത്‌ലറ്റ് പി.ടി. ഉഷയ്ക്കെതിരെ തട്ടിപ്പ് പരാതിയുമായി മുൻ അന്താരാഷ്ട്രതാരവും കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ ഉഷയുടെ ജൂനിയറുമായിരുന്ന ജെമ്മ ജോസഫ്. പണം വാങ്ങി വാഗ്ദാനം ചെയ്ത ഫ്ളാറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഭീഷണിപ്പെടുത്തിയെന്നാണ് ജെമ്മയുടെ ആരോപണം.  നേരത്തെ, ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങിച്ച് വഞ്ചിച്ചുവെന്ന ജെമ്മയുടെ പരാതിയിൽ പി.ടി. ഉഷ ഉൾപ്പടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 

പറഞ്ഞ സമയത്ത് ഫ്ളാറ്റ് രജിസ്റ്റർ ചെയ്ത് നൽകിയില്ലെന്നും പണം തിരിച്ചുനൽകിയില്ലെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ ഉൾപ്പടെയുള്ളവരാണ് പ്രതികൾ. സുഹൃത്തായ ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാലാണ് പണം നൽകിയതെന്നാണ് പരാതിയിൽ ജെമ്മ ആരോപിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed