കുവൈത്തിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു


വാഹനാപകടത്തിൽ ഓയൂർ ഓടനാവട്ടം പരുത്തിയറ വേളൂർ ഏബൽ കോട്ടേജിൽ ഏബൽ രാജന്റെ ഭാര്യ അനു ഏബൽ (34) മരിച്ചു. 28ന് വൈകിട്ട് കുവൈത്തിൽ ഫർവാനിയ ദജീജിലെ ജോലി കഴിഞ്ഞു  ബസിൽ കയറാൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണു മരണം സംഭവിച്ചത്. കുവൈത്ത് ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജറായി ജോലി ചെയ്യുകയായിരുന്നു.

കൊട്ടാരക്കര കിഴക്കേ തെരുവ് താളിക്കംവിള വീട്ടിൽ അലക്സ് കുട്ടിയുടെയും ജി. ജോളിക്കുട്ടിയുടെയും മകളാണ് അനു. മകൻ: ഹാരോൺ ഏബൽ.

article-image

ോൂ്ീബ

You might also like

  • Lulu Exhange
  • NEC REMIT

Most Viewed