ശൈത്യകാലം; കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥർ‍മാരുടെ യൂണിഫോം മാറുന്നു


കുവൈത്തിൽ‍ ശൈത്യകാലത്തോട് അനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ‍മാരുടെ യൂണിഫോം മാറുന്നു. ഇന്ന് (നവംബർ 1)  മുതൽ ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളും  ശൈത്യകാല യൂണിഫോം ധരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു. തണുപ്പിൽ‍ ധരിക്കാൻ ഇണങ്ങിയ  കറുപ്പ് നിറത്തിലുള്ള യൂണിഫോമായിരിക്കും ഇനി ധരിക്കുക.

കാഴ്ചക്ക് ഭംഗിയുള്ളതും പൊലിസിന്റെ പ്രവർ‍ത്തനങ്ങൾ‍ക്ക് ശൈത്യ കാലത്ത്  ഉപകാരപ്പെടുന്നതുമായിരിക്കും പുതിയ യൂണിഫോമെന്ന് അധികൃതർ‍ അറിയിച്ചു.

article-image

sydru

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed