തൊഴിൽ‍ വിസയുള്ളവർ ഒക്ടോബർ 31നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കിൽ‍ വിസ റദ്ദാകും


തൊഴിൽ‍ വിസയുള്ളവർ ഒക്ടോബർ 31നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കിൽ‍ വിസ റദ്ദാകുമെന്ന് അധികൃതർ‍ അറിയിച്ചു. 2022 മേയ് ഒന്നു മുതലാണ് ആറുമാസം കണക്കാക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി. മേയ് ഒന്നിന് മുൻപ് കുവൈറ്റിൽ നിന്നും പോയ ഷൂണ്‍ വിസക്കാർ‍ക്കും ഇതേ കാലയളവ് തന്നെയാണ് ബാധകമാക്കുക. വിസ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31 നുള്ളിൽ ഇവർക്ക് തിരികെ വരാവുന്നതാണ്. നേരത്തെ, സമാന സ്വഭാവത്തിൽ‍ ഗാർ‍ഹിക വിസക്കാർ‍ക്കും ഫാമിലി വിസക്കാർ‍ക്കും തിരികെ പ്രവേശിക്കാനുള്ള കാലയളവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

കുവൈറ്റ് വിസ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണെങ്കിലും കോവിഡിനെ തുടർ‍ന്ന് നിയമം താൽ‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.

article-image

dsrju

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed