കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായിരുന്ന വൈദ്യുതി ജല മന്ത്രാലയത്തിലെ ജീവനക്കാർക്ക് ബോണസ്


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായിരുന്ന വൈദ്യുതി ജല മന്ത്രാലയത്തിലെ ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുമെന്ന് ജല വൈദ്യുതി മന്ത്രി എൻജിനീയർ അലി അൽ മൂസ പ്രഖ്യാപിച്ചു. ഇത് സംബന്ധമായ നിർദ്ദേശത്തിന് സിവിൽ സർവീസ് കമ്മിഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ഇതോടെ വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് ജീവനക്കാർ ആനുകൂല്യത്തിന് അർഹരാകും. കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിയപ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അഹോരാത്രം പ്രവർത്തിച്ച തൊഴിലാളികൾക്കുള്ള ഉപഹാരമാണ് ബോണസെന്ന് എൻജിനീയർ അലി അൽ മൂസ പറഞ്ഞു.  

സമാനമായ രീതിയിൽ ആഭ്യന്തര−ആരോഗ്യ മന്ത്രാലയങ്ങളിലെ മുൻനിര പ്രവർത്തകർക്ക് ബോണസ് നൽകിയിരുന്നു.  600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി നേരത്തെ വകയിരുത്തിയത്. അതിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന വൈദ്യുത സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. അൽ−മുത്ലയിൽ 40 ട്രാൻസ്മിഷൻ സ്റ്റേഷനുകളാണ് കമ്മീഷൻ ചെയ്തത്. ഇതിൽ നാലെണ്ണം 400 കിലോ വോൾട്ട് സ്റ്റേഷനുകളും 36 എണ്ണം 132 കെവി സ്റ്റേഷനുകളുമാണ്. 60,000 മീറ്ററും 75,000 മീറ്ററുമുള്ള ഓവർഹെഡ് ലൈനുകളുടെ പ്രവർത്തനവും പൂർത്തിയായതായും മന്ത്രാലയം അറിയിച്ചു.

article-image

dutft

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed