പാക് ചാരൻ നേപ്പാളിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

പാക് ചാരൻ നേപ്പാളിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്‍റ് ലാൽ മുഹമ്മദ് (55) ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വ്യാജ കറൻസികൾ കടത്തിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയായിരുന്നു ഇയാൾ. പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും കള്ളനോട്ടുകൾ നേപ്പാളിൽ എത്തിച്ച് അവിടെനിന്നു ഇന്ത്യയിലേക്ക് കടത്തി വരികയായിരുന്നു.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്നാണ് വിവരം. അജ്ഞാതർ ഇയാളെ വെടിവച്ചു വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.