പ്രവാചക നിന്ദ; പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാട്ടിലേക്കയക്കാൻ കുവൈത്ത്


ഇന്ത്യയിൽ‍ ബിജെപി നേതാക്കൾ‍ പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമർ‍ശത്തിൽ‍ പ്രവാസികൾ‍ നടത്തിയ പ്രതിഷേധത്തിനെതിരെ നടപടിയുമായി കുവൈത്ത് ഭരണകൂടം. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ‍ സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റ് ചെയ്യാൻ കുവൈത്ത് സർ‍ക്കാർ‍ ഉത്തരവിട്ടതായി ഗൾ‍ഫ് മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്തവരെ ഇവരുടെ സ്വദേശത്തേക്ക് തിരിച്ചയക്കാനാണ് തീരുമാനമെന്നാണ് റിപ്പോർ‍ട്ട്. 

കുവൈറ്റിൽ‍ സുരക്ഷാ മാനദണ്ഡങ്ങൾ‍ പാലിക്കാത്ത മാർ‍ക്കറ്റ് അടച്ചുപൂട്ടി അൽ‍ ഫഹഹീൽ‍ പ്രദേശത്ത് വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ‍ പങ്കെടുത്തവരിൽ‍ ഇന്ത്യക്കാരും പാകിസ്താൻ, ബംഗ്ലാദേശ് പൗരരും മറ്റ് അറബ് രാജ്യങ്ങളിൽ‍ നിന്നുമുള്ളവർ‍ ഉണ്ടായിരുന്നെന്നാണ് വിവരം. 50 ഓളം പേരാണ് പ്രതിഷേധത്തിൽ‍ അണിനിരന്നത്.കുവൈത്തിൽ‍ വിദേശത്ത് നിന്നുള്ളവർ‍ പ്രതിഷേധ സമരങ്ങൾ‍ സംഘടിപ്പിക്കുന്നത് നിയമ ലംഘനമാണ്. ഇനിയും ഇത്തരം സമരങ്ങൾ‍ ആവർ‍ത്തിക്കാതിരിക്കാനാണ് കർ‍ശന നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോർ‍ട്ട്. അതേസമയം പ്രവാചകനെതിരായ പരാമർ‍ശത്തിൽ‍ ഇന്ത്യയോട് ശക്തമായ രീതിയിൽ‍ എതിർ‍പ്പറിയിച്ച രാജ്യമാണ് ഖത്തർ‍. രാജ്യത്തെ ഇന്ത്യൻ പ്രതിനിധിയെ കുവൈത്ത് സർ‍ക്കാർ‍ വിഷയത്തിൽ‍ വിളിച്ചു വരുത്തിയിരുന്നു. കുവൈത്തിന് പുറമെ ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഖത്തർ‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾ‍ഫ് രാജ്യങ്ങളും എതിർ‍പ്പറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed