കുവൈത്തിൽ‍ കൊവിഡ് വൈറസിന്റെ ഡെൽ‍റ്റ വകഭേദം കണ്ടെത്തി


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ കൊവിഡ് വൈറസിന്റെ ഡെൽ‍റ്റ വകഭേദം കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുല്ല അൽ‍ സനദാണ് ഇക്കാര്യം തിങ്കളാഴ്‍ച അറിയിച്ചത്. രാജ്യത്ത് ഏതാനും പേർ‍ക്ക് നിലവിൽ‍ ഡെൽ‍റ്റ വകഭേദം ബാധിച്ചതായാണ് ഔദ്യോഗിക വാർ‍ത്താ ഏജന്‍സി റിപ്പോർ‍ട്ട് ചെയ്‍തത്.

രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ് വൈറസ് വകഭേദങ്ങൾ‍ മനസിലാക്കാന്‍ ആരോഗ്യ മന്ത്രാലയം പതിവായി ജനിതക പരിശോധനകൾ‍ നടത്തിവരുന്നുണ്ട്. ഇക്കാര്യത്തിൽ‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതുവരെ 62 ലോകരാജ്യങ്ങളിൽ‍ ഡെൽ‍റ്റ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ‍ കണ്ടെത്തിയ സാഹചര്യത്തിൽ‍ തന്നെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരവധി പ്രതിരോധ നടപടികൾ‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രത്യേക സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ ജനറ്റിങ് പ്ലാനിങ് അടക്കമുള്ളവ നടത്തിവരുന്നുണ്ട്. ഒപ്പം രാജ്യത്തെ സ്വദേശികളും വിദേശികളും കൊവിഡിനെതിരായ എല്ലാ മുന്‍കരുതൽ‍ നടപടികളും സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർ‍ത്ഥിച്ചു. മാസ്‍ക് ധരിക്കുക, കൈകൾ‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, ആൾ‍ക്കൂട്ടങ്ങൾ‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ‍ വീഴ്‍ച വരുത്തരുതെന്നും നിർ‍ദേശിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed