ഇന്ത്യൻ തെരുവിലൂടെ ഇലക്ട്രിക് ഓട്ടോ ഓടിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്

ഇന്ത്യൻ തെരുവിലൂടെ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ഓടിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. പുകയും ശബ്ദവുമില്ലത്ത മഹീന്ദ്ര ട്രിയോ എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം ഓട്ടോ ഓടിക്കുന്നത്. ബിൽ ഗേറ്റ്സ് തന്നെ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച വിഡിയോ വൈറലാണ്.
“എന്തിനാണ് മൂന്ന് ടയറുകളുള്ളതും പുകയും ശബ്ദവും ഇല്ലാത്തതും? അതിനെ മഹീന്ദ്ര ട്രിയോ എന്നാണ് വിളിക്കപ്പെടുന്നത്.” ബിൽ ഗേറ്റ്സിൻ്റെ വിഡിയോയിൽ പറയുന്നു. സ്യൂട്ടണിഞ്ഞ് വിവിധ ഇടങ്ങളിലൂടെ അദ്ദേഹം ഓട്ടോ ഓടിക്കുന്നുണ്ട്. ബിൽ ഗേറ്റ്സിൻ്റെ പോസ്റ്റിന് ആനന്ദ് മഹീന്ദ്ര മറുപടി നൽകി.
235w5