ചിന്താ ജെറോമിന്‍റെ പ്രബന്ധം പരിശോധിക്കാൻ നാലംഗ കമ്മിറ്റിയെ നിയമിക്കാനൊരുങ്ങി കേരള സർ‍വകലാശാല


ചിന്താ ജെറോമിന്‍റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.

ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കും കേരള സർവകലാശാല വി.സിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുന്നയിച്ചത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ചിന്താ ജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പി.വി.സി പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം. അദ്ദേഹത്തെ നിലവിലെ എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിനിൽ ആവശ്യപ്പെട്ടു.

article-image

e5y7r5ur5

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed