ധീരജ് കൊലപാതകക്കേസ്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങി


പൈനാവ് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കീഴടങ്ങിയത്. കേസിൽ ധീരജിനെ കുത്തിയ നിഖില്‍ പൈലി, ജെറിന്‍ ജോജോ, അലക്സ് റാഫേൽ എന്നിവർ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു.

തിങ്കളാഴ്ച എഞ്ചിനീയറിംഗ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും കംപ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ചത്. പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകരായ തൃശൂർ സ്വദേശി അഭിജിത് ടി സുനിൽ (21), കൊല്ലം സ്വദേശി എഎസ് അമൽ (23) എന്നിവർക്കും പരുക്കേറ്റിരുന്നു.

You might also like

Most Viewed