തിരുവനന്തപുരം വിമാനത്താവളം നാളെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും


തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നാളെ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ 6 മാസം കൂടി അദാനി സംഘത്തോടൊപ്പം പ്രവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പിനിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് തിരുവനന്തപുരം വിമാനത്താവളം സ്വാകാര്യവത്കരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി വിളിച്ച ടെന്‍ഡറില്‍ സംസ്ഥാന സര്‍ക്കാരും പങ്കെടുത്തെങ്കിലും കരാര്‍ അദാനി ഗ്രൂപ്പിന് ലഭിച്ചു. ഇതോടെ വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാരും മരവിപ്പിച്ചു. 50 വര്‍ഷത്തേക്കാണ് അദാനിയുമായി കരാര്‍. സ്വകാര്യവത്കരണത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

You might also like

Most Viewed