നിയമസഭാ കയ്യാങ്കളി കേസിലെ വിടുതല്‍ ഹര്‍ജി തള്ളി; മന്ത്രി വി.ശിവന്‍കുട്ടിയടക്കം ആറുപ്രതികളും വിചാരണ നേരിടണം



തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നവംബർ 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. വി. ശിവൻകുട്ടിക്ക് പുറമേ ഇ പി ജയരാജൻ, കെ ടി ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് കേസിലെ പ്രതികൾ.

You might also like

Most Viewed