ലോകത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല; ഇപ്പോഴും ആഗോള അടിയന്തരാവസ്ഥ തന്നെയാണെന്ന് ലോകാരോഗ്യ സംഘടന


ലോകത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും ആഗോള അടിയന്തരാവസ്ഥ തന്നെയാണെന്നും ലോകാരോഗ്യ സംഘടന.  ലോകത്തിന്‍റെ പല ഭാഗങ്ങളിലും കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മുമ്പ് ഈ പകർ‍ച്ചവ്യാധി നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്, അത് വീണ്ടും സംഭവിച്ചേക്കാമെന്ന് ഡയറക്ടർ‍ ജനറൽ‍ ടെഡ്രോസ് ഗെബ്രിയേസിസ് പറഞ്ഞു.  "ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ മഹാമാരി അവസാനിച്ചുവെന്ന് പൊതുജന ധാരണയാണെങ്കിലും ഇത് ഒരു പൊതുജനാരോഗ്യ സംഭവമായി തുടരുന്നു.  അത് ലോക ജനസംഖ്യയുടെ ആരോഗ്യത്തെ പ്രതികൂലമായും ശക്തമായും ബാധിക്കുന്നു. "ലോകാരോഗ്യ സംഘടനയുടെ കമ്മിറ്റി പറഞ്ഞു. മഹാമാരി ആരംഭിച്ചതിനു ശേഷം ഇപ്പോൾ‍ മരണനിരക്ക് കുറവാണെങ്കിലും മറ്റു വൈറസുകളെ അപേക്ഷിച്ച് ഇപ്പോഴും ശക്തി കൂടുതലാണ്. 

"ഈ മഹാമാരി മുമ്പും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ഇനിയും വരാം" ഗെബ്രിയേസസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2020 ജനുവരി 30നാണ്  ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ചൈനയിൽ നിന്നു വന്നല്ലാതെ പ്രാദേശികതലത്തിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് കൊറോണ പകർന്ന സംഭവം യുഎസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയായിരുന്നു ഡബ്ല്യു.എച്ച്.ഒയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം. അതേസമയം വ്യാഴാഴ്ച ഇന്ത്യയിൽ‍ 2,141 പുതിയ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,510 ആയി. 

article-image

asetdsery

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed