കാസർ‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തൽ‍ തകർ‍ന്ന് 30 വിദ്യാർ‍ത്ഥികൾ‍ക്ക് പരുക്ക്


കാസർ‍ഗോഡ് സ്കൂൾ‍ ശാസ്ത്ര മേളയ്ക്കിടെ പന്തൽ‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂർ‍ ഗവണ്‍മെന്‍റ് ഹയർ‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിർ‍മ്മിച്ച പന്തൽ‍ തകർ‍ന്നത്. ഇന്നലെയാണ് ബേക്കൂർ‍ സ്കൂളിൽ‍ ശാസ്ത്രമേള തുടങ്ങിയത്.

article-image

ംഹരിൂഗ

You might also like

  • Lulu Exchange
  • Straight Forward

Most Viewed