എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്


എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.

അതേസമയം ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസിന് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് എൽ‍ദോസ് കുന്നപ്പിള്ളിൽ‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എൽ‍ദോസ് പറഞ്ഞു.കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാർ‍ട്ടിക്ക് വിശദീകരണം നൽ‍കി. ഒളിവിൽ‍ പോയിട്ടില്ല, കോടതിക്ക് മുന്നിൽ‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എൽ‍ദോസ് പറഞ്ഞു. നാളെ കോടതിയിൽ‍ ഹാജരായി ജാമ്യനടപടി പൂർ‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ എൽദോസ് കുന്നപ്പിള്ളിലിനെതിരായ പാർട്ടി നടപടി ഇന്ന് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചതിനുശേഷം തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതും എൽദോസ് കുന്നപ്പള്ളിലിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടി. മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം എംഎൽഎ ഓഫീസിൽ ലഡു വിതരണം ചെയ്തതിൽ അസ്വാഭാവികതയില്ലെന്നും വി.ഡി.സതീശൻ പറവൂർ കുന്നുകരയിൽ പറഞ്ഞു. പൊലീസ് സിപിഐഎം നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രി പൊലീസിനെ നിർവീര്യമാക്കുന്നു. എസ്പിയെ ജില്ലാ സെക്രട്ടറിയും എസ്എച്ച്ഒയെ ഏരിയ സെക്രട്ടറിയും നിയന്ത്രിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

You might also like

Most Viewed