ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14,506 പേർക്ക് കോവിഡ്


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3.35 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 30 കോവിഡ് മരണവും പുതിയതായി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

നിലവിൽ 99,602 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളത്. 5,25,077 പേർക്ക് ഇതുവരെ ജീവഹാനി സംഭവിക്കുകയും ചെയ്തു.

മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ ഉയരുകയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed