ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു


രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നൽ‍കി ടിപിആറിൽ‍ കുറവ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേർ‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 871 പേർ‍ ഇന്നലെ മരിച്ചു. 3,35,939 പ രോണ് രോഗമുക്തി നേടിയത്. ഇന്നലെ ടിപിആർ‍ 13.39 ശതമാനമാണ്.

നിലവിൽ‍ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായ 20,04,333 പേർ‍ ചികിത്സയിലുണ്ട്. ഇതുവരെ 1,65,04,87,260 പേർ‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കർ‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ‍ കുറയുന്നതായാണ് കണക്കുകൾ‍. കർ‍ണാടകയിൽ‍ ഇന്നലെ 31,198 പേർ‍ക്കാണ് കോവിഡ്. മഹാരാഷ്ട്രയിൽ‍ 24,948 പേർ‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ‍ ഇന്നലെ 45,648 പേർ‍ക്കാണ് രോഗ മുക്തി. 103 പേർ‍ മരിച്ചു. നിലവിൽ‍ 2,66,586 പേർ‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തി.

You might also like

Most Viewed