കോവിഡ് മൂന്നാം തരംഗം: രോഗം ഭേദമായവരിൽ വിവിധ ചർമ്മ, സന്ധി രോഗങ്ങൾ ബാധിക്കുന്നതായി റിപ്പോർട്ട്

കോവിഡ് മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് ഭേദമായവരിൽ വിവിധ രോഗങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ. കോവിഡ് ബാധിച്ചത് മൂലം പ്രതിരോധ ശേഷി കുറയുന്നതാണ് ഇത്തരം രോഗാവസ്ഥയ്‌ക്ക് കാരണമാകുന്നത്. ഹെർപസ് സോസ്റ്റർ, സന്ധി വേദന, എന്നിവയാണ് കൂടുതലായും കണ്ടുവരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ചിക്കൻപോക്‌സ് ബാധിച്ച് ഭേദമായ ചിലരിൽ ശരീരത്തിന്റെ ചില ഭാഗങ്ങൾ കണ്ടുവരുന്ന വ്രണം പോലെയുള്ള രോഗമാണ് ഹെർപസ് സോസ്റ്റർ. ഇവ സാധാരാണ ഞരന്പുകളിൽ പ്രവർത്തനരഹിതമായി കാണാറുണ്ട്. നല്ല പ്രതിരോധ ശേഷിയുള്ളപ്പോൾ ഇത് ഒരു പ്രശ്‌നവും ഉണ്ടാക്കറില്ല. പ്രതിരോധ ശേഷി ദുർബലമാകുന്പോൾ ഇവ ശരീരത്ത് പ്രകടമാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
മൂക്ക്, കണ്ണ്, ചുണ്ട് എന്നിവിടങ്ങളിൽ ഹെർപ്പസ് സോസ്റ്ററിന്റെ വഭേദങ്ങളായ ഷിംഗിൾസ്, ഹെർപ്പസ് എന്നിവ പ്രത്യക്ഷപ്പെടുകയാണ് ചെയ്യാറെന്ന് ഡോക്ടർമാർ പറയുന്നു.
കോവിഡ് ഭേദമായിട്ടും ചിലരിൽ സന്ധിവേദന തുടരുന്നതും നേരത്തെ രോഗമുള്ളവർക്ക് വേദന കൂടുതൽ അനുഭവപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതിനാലാണ്.ഒന്നും രണ്ടും തരംഗത്തിൽ മുതിർന്ന പൗരന്മാരെയാണ് ഹെർപസ് സോസ്റ്റർ പോലുള്ള അസുഖങ്ങൾ കൂടുതലായി ബാധിച്ചത്. എന്നാൽ മൂന്നാം തരംഗത്തിൽ 40 വയസ്സിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.