രൺബീർ‍ കപൂർ‍−ശ്രദ്ധ കപൂർ‍ ടീമിന്‍റെ സിനിമാ സെറ്റിൽ‍ തീപിടിത്തം


രൺബീർ‍ കപൂർ‍−ശ്രദ്ധ കപൂർ‍ ടീമിന്‍റെ സിനിമാ സെറ്റിൽ‍ തീപിടിത്തം. അപകടത്തിൽ‍ ഒരാൾ‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അന്തേരിയിലാണ് സംഭവം. മനീഷ്(32) എന്നയാളാണ് പൊള്ളലേറ്റ് മരിച്ചത്.

അന്ധേരി സ്‌പോർട്‌സ് കോംപ്ലക്‌സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു സിനിമയുടെ സെറ്റ്. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തീപിടിയ്ക്കാനുള്ള കാരണം വ്യക്തമല്ല.

You might also like

  • Straight Forward

Most Viewed