ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; തുടർ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നടി പാർവതി


കൊച്ചി

ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവിധ വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്പോൾ റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത്. 

സിനിമ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷാ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങൾ സർക്കാർ നൽകിയിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നുവെന്നും നടി കുറ്റപ്പെടുത്തി. നീതി ലഭിക്കുന്നതിനായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നും താരം ചോദിച്ചു. വിമൺ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് പാർവതി സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed