കള്ളപ്പണക്കേസ്; ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ 465 കോടി രൂപ ഇഡി ഡയറക്ട്രേറ്റ് മരവിപ്പിച്ചു


കള്ളപ്പണക്കേസിൽ ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ 465 കോടി രൂപ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു. കഴിഞ്ഞ ദിവസം വിവോ ഓഫീസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ പണവും സ്വർണവും പിടിച്ചെടുത്തിരുന്നു. സാന്പത്തികതട്ടിപ്പ് കണ്ടെത്തുന്നതിന് വിവോയും അനുബന്ധ കന്പനികളുമായി ബന്ധപ്പെട്ട 44 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. 

അതേസമയം, വിവോയുടെ ഡയറക്ടർമാർ ഇന്ത്യയിൽനിന്നു കടന്നെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ജമ്മു കാഷ്മീരിലുള്ള കന്പനിയുടെ വിതരണക്കാരന്‍റെ ഓഫീസുമായി ബന്ധമുള്ള ചൈനീസ് ബിസിനസ് പങ്കാളികൾ വ്യാജ തിരിച്ചറിയിൽ രേഖകൾ ചമച്ചുവെന്ന് ആരോപിച്ച് ഡൽഹി പോലീസിന്‍റെ സാന്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed