സമാധാന കരാറിന്റെ അടുത്ത ഘട്ടത്തിൽ ബഹ്‌റൈനും ഇസ്രായേലും


മനാമ: ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സമാധാന കരാറിന്റെ ഔദ്യഗിക ഒപ്പിടൽ ചടങ്ങ് ഇന്ന് വൈകുന്നേരം മനാമയിൽ വെച്ചു നടക്കും. ഇതിനായി ഇസ്രായേൽ പ്രതിനിധികൾ ഇന്ന് ഉച്ചയോടെ ബഹ്‌റൈനിൽ എത്തും. കരാറിൽ ഒപ്പ് വെക്കുന്നതോടെ രണ്ട് രാജ്യങ്ങൾക്കും പരസ്പരം എംബസികൾ തുറക്കുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അമേരിക്കയുടെ ഇടപെടൽ കാരണമാണ് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ധാരണ ആയത്.

You might also like

Most Viewed