മേ­ഖലയി­ലെ­ അസ്ഥി­രത തു­ടരു­ന്പോൾ...


പ്രദീപ് പുറവങ്കര

ആഗോള സാന്പത്തിക വ്യവസ്ഥയിൽ എത്രയോ കാലമായി തങ്ങളുടെ കരുത്ത് തെളിയിച്ച ഗൾഫ് രാഷ്ട്രങ്ങളുടെ സഖ്യത്തിൽ അടുത്ത കാലത്തുണ്ടായ പിളർപ്പ് ഉണ്ടാക്കിയ ശൈഥില്യം തുടരുന്ന അവസ്ഥയിലാണ് 2017 എന്ന ഈ വർഷം കടന്നുപോകുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തർ‍, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ ആറു രാജ്യങ്ങളടങ്ങുന്ന സഹകരണ കൗൺ‍സിൽ‍ രൂപീകരിച്ചതിന്റെ മുപ്പത്താറാം വർഷം കൂടിയാണിത്. എണ്ണ വിപണിയിലൂടെ നേടിയ സന്പത്ത് ഈ രാജ്യങ്ങളെയൊക്കെ ലക്ഷകണക്കിന് വരുന്ന വിദേശികളുടെ പ്രിയഭൂമിയാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച കാര്യമാണ്. എന്നാൽ ഇന്ന് മേഖലയിലെ അസ്വാരസ്യങ്ങളും, അസമാധാനവും ഉറക്കം കെടുത്തുന്നത് ഈ സാധാരണക്കരെ മാത്രമല്ല, മറിച്ച് വലിയ സന്പത്തിന്റെ ഉടമകളെ വരെയാണ്. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഈ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പ്രവാസികളെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.  

ഇക്കഴിഞ്ഞ ജൂൺ‍ ആറിന് ഭീകരബന്ധം ആരോപിച്ച് ഖത്തറിനെതിരെ സഹകരണ  കൗൺസിലിലെ അംഗരാഷ്ട്രങ്ങളായ സൗദി അറേബ്യയും, ബഹ്‌റൈനും,  യുഎഇയും ഉപരോധം പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തിൽ വലിയ തരത്തിലുള്ള വിള്ളൽ വീണു തുടങ്ങിയത്. കുവൈറ്റും ഒമാനും ഈ ഉപരോധത്തിൽ പങ്കാളികളാകാതെ വിട്ടുനിന്നു. ഈ രാജ്യങ്ങൾക്കിടയിൽ അനുരഞ്ജനത്തിന് വേണ്ടി കുവൈത്ത് കിണഞ്ഞു ശ്രമിക്കുകയും സഖ്യം പുനരുജ്ജീവിപ്പിക്കാൻ നിരവധി നയതന്ത്രനീക്കങ്ങൾ നടത്തുകയും ചെയ്തുവെങ്കിലും എല്ലാം വിഫലമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റിൽ നടന്ന ഉച്ചകോടി വിചാരിച്ചത് പോലെ വിജയിക്കാതിരുന്നതും തിരിച്ചടിയായിട്ടാണ് നിരീക്ഷകർ കരുതുന്നത്. രാഷ്ട്രത്തലവന്മാർ പങ്കെടുക്കേണ്ട ഉച്ചകോടിയിലേക്ക് സൗദി അറേബ്യയും, യുഎഇയും, ജൂനിയറായ പ്രതിനിധികളെ അയച്ചതോടെ പ്രാധാന്യം നഷ്ടപ്പെട്ട ദ്വിദിന ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കുകയായിരുന്നു. ഇവിടെ വെച്ചുണ്ടായ പുതിയ സൗദി− യുഎഇ സഖ്യത്തെ പേരെടുത്തു പരാമർ‍ശിക്കാതെ ഈ വിള്ളൽ  വേദനാജനകമാണെന്ന് കുവൈത്ത് ഭരണാധികാരി തന്നെ പറഞ്ഞിരുന്നു. മറ്റൊരു അംഗരാഷ്ട്രമായ ഒമാനും കുവൈറ്റിന്റെ നിലപാടിനെ പിന്താങ്ങിയിട്ടുണ്ട്. വീണ്ടും ഒരു ഉച്ചകോടി സൗദിയിൽ വെച്ച് നടത്താൻ ഒമാൻ മുൻൈ‍‍‍‍കയ്യെടുത്തിട്ടുണ്ടെങ്കിലും ശിഥിലമായ സാഹചര്യത്തിൽ അതിന്റെ പുനരുജ്ജീവിതം അസാധ്യമാണെന്നാണ് ഗൾഫ് നയതന്ത്ര വിദഗ്ധരുടെ വിശകലനം. 

ഒരു ഭാഗത്ത് ഇറാന്റെ നേതൃത്വത്തിലുള്ള ഷിയ ഗ്രൂപ്പും മറുഭാഗത്ത് ഐഎസ്, അൽഖ്വയ്ദ തുടങ്ങിയിട്ടുളള അതി ഭീകരവാദ സംഘടനകളും മേഖലയിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ആപത്കരമായ നിലപാടുകളുടെയൊപ്പം ഐക്യത്തോടെ നിലനിന്നിരുന്ന ഒരു വലിയ സാന്പത്തിക മേഖലയെ അസ്ഥിരപ്പെടുത്താനുള്ള  ഗൂഢനീക്കം ശക്തിപ്പെടുന്പോൾ അത് ലോകത്തെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളും വളരെ ഉദ്വേഗത്തോടെയാണ് നോക്കികാണുന്നത്. ഇവിടങ്ങളിൽ ജീവിക്കുന്നവരിൽ ഈ രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാരും ഏറെയുണ്ട് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed