ആശയങ്ങൾ വഴി­ മാ­റു­ന്പോൾ...


പ്രദീപ് പു­റവങ്കര

നു­ഷ്യന്റെ­ വ്യത്യസ്തമാ­യ ആശയങ്ങളാണ് അവന്റെ­ ആമാ­ശയത്തിന് ആശ്വാ­സമാ­യി­ മാ­റു­ന്നത്. ജോ­ലി­ എടു­ത്താൽ കൂ­ലി­ കി­ട്ടു­മെ­ന്ന ഒരു­ ആശയം മനസ്സിൽ വരു­ന്നത് പോ­ലെ­. എല്ലാ­ ആശയങ്ങളി­ലും നല്ലതും മോ­ശവും ഉണ്ട്. നല്ല ആശയങ്ങൾ ഒരു­ സമൂ­ഹത്തെ­ തന്നെ­ നി­ർ­മ്മലീ­കരി­ക്കു­ന്പോൾ മോ­ശം ആശയങ്ങൾ അത് എത്തു­ന്ന മനസ്സു­കളെ­ മലി­നപ്പെ­ടു­ത്തു­ന്നു­. കേ­രളം എന്നും നല്ല ആശയങ്ങളു­ടെ­ താ­വളമാ­യി­ട്ടാ­യി­രു­ന്നു­ പൊ­തു­വെ­ അറി­യപ്പെ­ട്ടി­രു­ന്നത്. എഴു­ത്തും വാ­യനയും നന്നാ­യി­ അറി­യാ­വു­ന്ന, സൂ­ര്യന് താ­ഴെ­യു­ള്ള എന്ത് വി­ഷയത്തെ­ പറ്റി­യും സംസാ­രി­ക്കാൻ പറ്റു­ന്ന, കലാ­, സാ­ഹി­ത്യം, സാംസ്കാ­രി­ക ബോ­ധം തു­ളു­ന്പി­ നി­ൽ­ക്കു­ന്ന, രാ­ഷ്ട്രീ­യബോ­ധമു­ള്ള ഒരു­ ജനത എന്ന അഭി­മാ­നം ഞരന്പു­കളിൽ തു­ടി­ച്ചവരാ­യി­രു­ന്നു­ നമ്മൾ മലയാ­ളി­കൾ. എന്നാൽ സമീ­പകാ­ലങ്ങളിൽ തെ­റ്റാ­യ ആശയങ്ങൾ ഈ കൊ­ച്ചു­ സമൂ­ഹത്തി­ന്റെ­ ഇടയി­ലും വല്ലാ­തെ­ പടർ­ന്നു­പന്തലി­ച്ചി­രി­ക്കു­ന്നു­ എന്നത്  ഇന്നി­ന്റെ­ യാ­ത്ഥാ­ർ­ത്ഥ്യമാ­യി­ മാ­റി­യി­രി­ക്കു­ന്നു­. പാ­ൽ­പ്പാ­യസത്തിൽ കലരു­ന്ന വി­ഷം പോ­ലെ­യാണ് മലി­നമാ­യ ഇത്തരം ആശയങ്ങൾ. മധു­രമു­ള്ള പാ­യസം കു­ടി­ച്ചു­പോ­കു­ന്പോൾ വി­ഷത്തി­ന്റെ­ കയ്പ്പ് പെ­ട്ടന്ന് തി­രി­ച്ചറി­യാ­നു­ള്ള സാ­ധ്യത കു­റവാ­ണ്. ഒടു­വിൽ ഈ വി­ഷം പടരാ­ത്ത ഒരി­ടവും ശരീ­രത്തിൽ ബാ­ക്കി­യി­ല്ലെ­ന്ന് മനസ്സി­ലാ­ക്കു­ന്പോ­ഴേ­യ്ക്കും നേ­രം ഏറെ­ വൈ­കി­യി­ട്ടു­മു­ണ്ടാ­കും. 

അതു­പോ­ലെ­ പരി­ഹസി­ക്കാൻ നല്ല കഴി­വു­ള്ളവരാണ് പൊ­തു­വെ­ മലയാ­ളി­കൾ. അക്ഷേ­പഹാ­സ്യത്തി­ന്റെ­ ചക്രവർ­ത്തി­ കു­ഞ്ചൻ നന്പ്യാർ മു­തൽ­ക്കു­ള്ളവർ ഇതി­ന്റെ­ ഉദാ­ഹരണം. ഗൗ­രവമാ­ർ­ന്ന വി­ഷയങ്ങളെ­ വളരെ­ രസകരമാ­യി­ ശു­ദ്ധഹാ­സ്യം ചേ­ർ­ത്ത് കളി­യാ­ക്കി­യ അത്തരം ഒരു­ മഹാ­പാ­രന്പര്യം നമു­ക്കു­ണ്ടാ­യി­രു­ന്നു­. ചി­ന്തകളും ആശയങ്ങളും മലി­നീ­കരി­ക്കപ്പെ­ട്ടു­തു­ടങ്ങി­യപ്പോൾ നമ്മു­ടെ­ ഈ കഴി­വി­ലും വ്യത്യാ­സങ്ങൾ ഉണ്ടാ­യി­രി­ക്കു­ന്നു­. ഹാ­സ്യം കൊ­ണ്ട് ചെ­റു­താ­യി­ കു­ത്തി­നോ­വി­ക്കു­ക എന്നതിന് പകരം  കു­ത്തി­ കൊ­ല്ലു­ക എന്ന രീ­തി­യി­ലേ­യ്ക്ക് ഇത്തരം പരി­ഹാ­സങ്ങൾ മാ­റി­യി­ട്ടു­ണ്ട്. 

അത്യാ­ഹി­തങ്ങളോ­, രോ­ഗങ്ങളോ­, കരളലയി­പ്പി­ക്കു­ന്ന സംഭവങ്ങളോ­ ഒന്നും തന്നെ­ പു­തി­യ കാ­ലത്തെ­ പരി­ഹാ­സങ്ങളിൽ പെ­ടാ­തി­രി­ക്കു­ന്നി­ല്ല. കനത്ത മഴ കാ­രണം നാ­ട്ടിൽ പ്രധാ­നപ്പെ­ട്ട ഒരു­ അണക്കെ­ട്ട് തു­റന്ന് വി­ടേ­ണ്ട സാ­ഹചര്യത്തെ­ പോ­ലും ഇത്തരത്തിൽ ട്രോ­ളി­ ആസ്വദി­ക്കു­കയാണ് വലി­യൊ­രു­ വി­ഭാ­ഗം. ആ അണക്കെ­ട്ട് തു­റക്കേ­ണ്ടി­ വന്നാൽ  ഉണ്ടാ­കു­ന്ന ദു­രന്തങ്ങളെ­ പറ്റി­ ഒന്നും ആലോ­ചി­ക്കാ­തെ­ പ്രകൃ­തി­യി­ലെ­ ഭയപ്പെ­ടേ­ണ്ട അവസ്ഥകളെ­ പോ­ലും ലളി­തവത്കരി­ച്ച് നി­സാ­രവത്കരി­ക്കു­ന്ന ഈ അവസ്ഥ കേ­രളത്തി­ലെ­ മനു­ഷ്യമനസ്സു­കൾ­ക്ക് വന്നു­ ഭവി­ച്ച ആശയ മലി­നീ­കരണത്തി­ന്റെ­ ഫലമാ­ണെ­ന്ന് പറയാ­തെ­ വയ്യ. വെ­റു­പ്പി­ന്റെ­ പ്രത്യയശാ­സ്ത്ര കച്ചവടം നടത്തു­ന്നവരാണ് ഇത്തരം മലി­നപ്പെ­ട്ട ആശയങ്ങളു­ടെ­ പ്രചരണത്തിന് പി­ന്നി­ലെ­ന്നതും പകൽ പോ­ലെ­ വ്യക്തമാ­ണ്. അതറി­യാൻ മു­ഖപു­സ്തകത്തി­ലൂ­ടെ­ ഒന്ന് കണ്ണോ­ടി­ച്ചാൽ മതി­. വി­ഷം പു­രട്ടി­യ വാ­ക്കു­കൾ കൊ­ണ്ട് പരസ്പരം പോ­ർ­വി­ളി­കൾ നടത്തി­യും, അസഭ്യങ്ങൾ എഴു­തി­ ജയി­ക്കാൻ ശ്രമി­ക്കു­ന്നവരും ആണ് ഇതിൽ പലരും. അസത്യങ്ങൾ എഴു­തി­യും പ്രചരി­പ്പി­ച്ചും മനു­ഷ്യരെ­ അവഹേ­ളി­ക്കാൻ ശ്രമി­ക്കു­ന്നവരെ­ തി­രി­ച്ചറി­യോ­നോ­ അവരെ­ എതി­ർ­ക്കാ­നോ­ പു­രോ­ഗമനം നടി­ക്കു­ന്നവർ­ക്കും സാ­ധി­ക്കു­ന്നി­ല്ല എന്ന് മാ­ത്രമല്ല, ചി­ലപ്പൊ­ഴെ­ങ്കി­ലും അവരും ഈ കു­രു­ക്കിൽ വീ­ണു­ പോ­കു­ന്നു­ എന്നതാണ് വർ­ത്തമാ­നകാ­ല അനു­ഭവം!!

You might also like

Most Viewed