പടിവാതിൽക്കൽ എത്തുന്ന പുതുവർഷം.... പ്രദീപ് പുറവങ്കര


എത്ര തന്നെ പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും അനന്തമായ കാലത്തിന്റെ ഒഴുക്കിൽ പിന്നിലോട്ടു പോയി മറയാൻ വിധിക്കപ്പെട്ടവരാണ് നമ്മളെല്ലാവരും. അങ്ങിനെയാണെങ്കിൽ തന്നെ

തിരശ്ശീലക്കു പിന്നിൽ മറഞ്ഞുപോകുന്ന വൃദ്ധസംവത്സരങ്ങളെ അതിജീവിച്ചുകോണ്ട് നമ്മുടെ സ്വപ്നങ്ങൾക്കും, മോഹങ്ങൾക്കും എന്നും നിത്യയൗവ്വനമാണ്. അതു കൊണ്ടാണ് പുതുവർഷത്തെ അനുഷ്ടാനപൂർവ്വം ഏവരും എതിരേൽക്കുന്നത്. അനന്തമായ സാധ്യതകളുമായി മറ്റൊരു⊇ ജനുവരി കൂടി പടിവാതിൽക്കൽ എത്തിയിരിക്കുന്പോൾ നല്ലത് മാത്രം വരാൻ നമുക്കും ആഗ്രഹിക്കാം.

സംഭവബഹുലമായ ഒത്തിരി പ്രഭാതങ്ങളും, സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും, ആത്മനൊന്പരങ്ങളാൽ ഹർഷപുളകിതമായ എത്രയോ രാവുകളും 2016ലും പെയ്തു തോർന്നിരിക്കാം.⊇ ഏതൊരു വർഷവും പെയ്തൊഴിയുന്പോൾ കണക്കെടുപ്പ് സ്വാഭാവികം. 2015ന്റെ അവസാനത്തിൽ നമ്മുടെയൊപ്പമുണ്ടായിരുന്ന പ്രതീക്ഷകളൊക്കെ നിറവേറ്റിയോ. ചിന്തകളുടെ മേച്ചിൽപുറങ്ങൾക്ക് പുതിയ മാനം കൈവന്നുവോ. സ്വപ്നങ്ങൾക്ക് ചിറക് മുളച്ചോ. എല്ലാം ഓർത്തെടുക്കേണ്ട ദിവസങ്ങളാണ് ഇത്. വന്നു പോയ പോരായ്മകളുമായി പോരിന് പോകാതെ പുതിയ പോർക്കളത്തെ, 2016നെ സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, സഹിഷ്ണുതയുടെയും പുതിയ നാന്പുകൾ വിടർത്താനുള്ള ഇടമാക്കി മാറ്റേണ്ടതുണ്ട്. യാത്രകൾ എന്നും പ്രതീക്ഷകളാണ് നൽകുന്നത്. അത്തരമൊരു യാത്ര തന്നെയാണ് കാലവും നടത്തുന്നത്. അതുകൊണ്ട് തന്നെ കാലം നമുക്ക് നൽകുന്നതും പ്രതീക്ഷകൾ തന്നെ.ഇതോടൊപ്പം ഓർമ്മ വരുന്നത് ഈ വരികൾ മാത്രം. “കാലം ഇനിയുമുരുളും, വിഷുവരും വർഷം വരും, പിന്നെ, ഓരോരോ തളിരിനും പൂ വരും കായ് വരും, അപ്പോൾ ആരെന്നും എന്തെന്നുമാർക്കറിയാം’’...

You might also like

  • Lulu Exchange
  • Straight Forward

Most Viewed