നടക്കുമോ ഈ സ്വപ്നം


മോ­ഡി­ സർ­ക്കാർ ഭരണത്തിൽ വന്നാൽ ബഹ്റി­നടക്കമു­ള്ള ഗൾ­ഫ് രാ­ജ്യങ്ങൾ ഇന്ത്യയെ­ എങ്ങി­നെ­ സ്വീ­കരി­ക്കും എന്ന ആശങ്കയ്്ക്ക് വ്യക്തമാ­യ ഉത്തരമാണ് ശ്രീമതി സു­ഷമാ­ സ്വരാജ് ബഹ്റിൻ സന്ദർ­ശി­ച്ച് തി­രി­കെ­ പോ­യപ്പോൾ നമുക്ക്  ലഭി­ച്ചത്. സൗ­ദി­ സന്ദർ­ശനം കഴി­ഞ്ഞ് ബഹ്റി­നിൽ തി­രി­ച്ചെ­ത്തി­യ ബഹ്റിൻ രാ­ജാവ് കേവലം പതി­നഞ്ച് മി­നി­റ്റിനുള്ളിൽ തന്നെ­ നമ്മു­ടെ­ വി­ദേ­ശകാ­ര്യ മന്ത്രി­യെ­ കാ­ണു­കയും കൂ­ടി­ക്കാ­ഴ്ച നടത്തു­കയും ചെ­യ്തത് ബഹ്റിൻ ഇന്ത്യയ്ക്ക് നല്കു­ന്ന പരി­ഗണനയു­ടെ­ വ്യക്തമാ­യ സൂ­ചനയാ­ണ്. ഒഴിവ് ദി­വസമാ­യി­ട്ടും ബഹ്റിൻ പ്രധാ­നമന്ത്രി­യും സു­ഷമാ­ സ്വരാ­ജു­മാ­യി­ ഒരു­ മണി­ക്കൂ­റി­ലധി­കം ചർ­ച്ച നടത്തി­ എന്നതും ശ്രദ്ധി­ക്കപ്പെ­ടേ­ണ്ട വി­ഷയം തന്നെ­. കാ­ലി­ഫോ­ർ­ണി­യയിൽ നി­ന്ന് വരെ­ പല അതി­ഥി­കളും ഇവിടെ നടന്ന സമ്മേ­ളനത്തിൽ പങ്കെ­ടു­ക്കു­വാ­നാ­യി­ എത്തി­ എന്നതും ഇതി­ന്റെ­ ഗൗ­രവം മനസി­ലാ­ക്കി­ തരു­ന്നു­.

 മുൻ വി­ദേ­ശകാ­ര്യ മന്ത്രി­മാർ സന്ദർ­ശി­ച്ചപ്പോൾ ഇല്ലാ­തി­രു­ന്ന ഒരു­ അടു­ക്കും ചി­ട്ടയും ഇപ്രാ­വശ്യം കണ്ടു­ എന്നതും,  ഒപ്പം സ്ഥി­രം കാ­ണു­ന്ന ആൾ­ക്കൂ­ട്ടത്തെ­ ഒഴി­വാ­ക്കി­ എന്നതും, വ്യക്തമാ­യ പ്രസംഗത്തി­ലൂ­ടെ­ സന്ദർ­ശനത്തി­ന്റെ­ ഉദ്ദേ­ശ്യം വ്യക്തമാ­ക്കി­ എന്നതും സന്തോ­ഷത്തിന് വക നൽകുന്ന കാ­ഴ്ചകൾ തന്നെ­. ബഹ്റി­നും ഇന്ത്യയും തമ്മി­ലു­ള്ള ബന്ധത്തിന് നൂ­റി­ലേ­റെ­ വ‍ർ­ഷത്തി­ന്റെ­ പാ­രന്പര്യമു­ണ്ട്. ഇന്ത്യക്കാ­രു­ടെ­ സംഭാ­വനകൾ ഓരോ­ വേ­ദി­യി­ലും നി­രന്തരം ഓർ­മ്മി­ക്കു­ന്ന ബഹ്റിൻ രാ­ജകു­ടുംബം വരും ദി­നങ്ങളിൽ ഇന്ത്യയു­മാ­യി­ പരി­പൂ­ർ­ണ്ണ സഹകരണത്തി­നൊ­രു­ങ്ങു­കയാണ് എന്നതി­നു­ള്ള തെ­ളി­വാണ് കോ­ൺ­ഫ‍‍െഡറേ­ഷൻ ഓഫ് ഇന്ത്യൻ ഇൻ­ഡസ്ട്രീ(C.I.I)സിന്റെ ആസ്ഥാ­നം ബഹ്റി­നിൽ സ്ഥാ­പി­ക്കു­ന്നതി­ലൂ­ടെ­ പ്രകടി­പ്പി­ക്കു­ന്നത്.

 വർ­ഷങ്ങളാ­യി­ ബഹ്റി­നി­ലെ­ പ്രവാ­സി­കൾ നി­രന്തരം ആവശ്യപ്പെ­ടു­ന്ന ഒരു­ വി­ഷയമാണ് (DTAA) ഡബിൾ ടാ­ക്സേ­ഷൻ അവോയിഡൻ­സ് ആക്ടിൽ ഒപ്പി­ടു­ക എന്നത്. ബഹ്റി­നു­മാ­യി­ കയറ്റു­മതി­യും ഇറക്കു­മതി­യും കൂടുതൽ ഇല്ലാ­ത്തത് കാ­രണമാ­യി­രി­ക്കാം ഒരു­ പരി­ധി­വരെ­ DTAA ഒപ്പി­ടാൻ ഇന്ത്യൻ സർ­ക്കാർ മടി­ച്ചി­രു­ന്നത്. ഏതാ­യാ­ലും ഇപ്പോൾ  C.I.I യു­ടെ­ ആസ്ഥാ­നം ബഹ്റി­നിൽ സ്ഥാ­പി­ക്കു­ന്പോൾ ഏറ്റവും ആദ്യം പരി­ഗണി­ക്കപ്പെ­ടേ­ണ്ട വി­ഷയം DTAA തന്നെ­യാ­ണ്.

 ഇന്ത്യൻ സി­വിൽ നി­യമത്തിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. അതിൽ സമീപകാലത്ത് തന്നെ നടപ്പാ­ക്കു­വാൻ പോ­കു­ന്ന ഒരു­ വി­ഷയം ക്രയവി­ക്രയങ്ങളിൽ അല്ലെ­ങ്കിൽ സ്വത്ത് വ്യവഹാ­രം ചെ­യ്യു­ന്പോൾ ലഭി­ക്കു­ന്ന ലാ­ഭത്തി­ന്റെ­ 30 ശതമാ­നം വാ­ങ്ങു­ന്ന വ്യക്തി­ നേ­രി­ട്ട് സർ­ക്കാ­രി­ലടക്കണമെ­ന്ന പു­തി­യ നി­യമമാ­ണ്. പലപ്പോ­ഴും പല എൻ.ആർ.ഐ കളും സ്ഥലം വി­റ്റ് കി­ട്ടു­ന്ന ലാ­ഭത്തി­ന്റെ­ മു­കളിൽ നി­കു­തി­യടക്കാ­റി­ല്ല എന്നു­ള്ളതാണ് സത്യം. പക്ഷെ­ ഇനി­ മു­തൽ രജി­സ്ട്രാർ ഓഫീ­സിൽ സ്ഥലം വി­ല്ക്കു­ന്ന സമയം തന്നെ­ ലാ­ഭത്തി­ന്റെ­ മു­പ്പത് ശതമാ­നം, വാ­ങ്ങു­ന്ന വ്യക്തി­ പണം കെ­ട്ടി­ രശീത് വാ­ങ്ങി­യാ­ൽ മാത്രമേ മറ്റു രേ­ഖകൾ ഒപ്പി­ട്ടു­ കി­ട്ടൂ­ എന്ന് സാ­രം.

 ഇങ്ങിനെ വന്നാൽ ഏറ്റവു­മധി­കം നഷ്ടമനു­ഭവി­ക്കു­ക ബഹ്റി­നി­ലെ­ പ്രവാ­സി­കൾ തന്നെയാണ്. DTAA ഇനി­യും ബഹ്റി­നു­മാ­യി­ ഇന്ത്യൻ സർ­ക്കാർ ഒപ്പി­ട്ടി­ല്ലെ­ങ്കിൽ വരും ദി­വസങ്ങളിൽ ബഹ്റി­നി­ലെ­ പ്രവാ­സി­കൾ­ക്ക് നഷ്ടപ്പെ­ടു­ന്നത് ഭീ­മമമാ­യ ഒരു­ തു­കയാ­യി­രി­ക്കും.

 വയലാർ രവി­യും,  ശശി­ തരൂ­രൂം,മോ­ണ്ടേ­ക്ക് സിംഗും ബഹ്റിനിൽ വന്നപ്പോൾ ഈ വി­ഷയം നേ­രി­ട്ടവതരി­പ്പി­ച്ചപ്പോൾ ഇത് കേ­വലം ചു­വപ്പ് നാ­ടയി­ലെ­ ഒരു­ കു­രു­ക്ക് മാ­ത്രമാ­ണെ­ന്നും അത് ഉടൻ ഊരി­ ഒപ്പി­ടൽ കർ­മ്മം നടക്കുമെന്നാണ് അറി­യി­ച്ചി­രു­ന്നത്. ബഹ്റിൻ രാ­ജാവ് ഇന്ത്യ സന്ദർ­ശി­ച്ചപ്പോൾ പ്രസ്തു­ത വി­ഷയം വീ­ണ്ടും ചർ­ച്ചയ്ക്ക് വന്നിരുന്നു. എന്നാൽ അന്നത്തെ­ ധനകാ­ര്യ വകു­പ്പ് മന്ത്രി­ ചി­ദംബരം ഇതി­നെ­ എതി­ർ­ത്തതിനെ തുടർന്ന് ഇത് നടപ്പാ­ക്കു­വാൻ പറ്റാ­തെ­ പോ­യി­ എന്നാണ് വി­ശ്വസനീ­യ കേ­ന്ദ്രങ്ങളിൽ നി­ന്ന് ലഭി­ച്ച അറി­വ്.

 ഏതായാലും വർ­ഷങ്ങളാ­യി­ ബഹ്റിൻ പ്രവാ­സി­കൾ  ഉയർ­ത്തു­ന്ന ഈ പ്രധാ­ന പ്രശ്നം ഫോർ പി­.എം ന്യൂസ് ബന്ധപ്പെ­ട്ട മേ­ലധി­കാ­രി­കളി­ലെ­ത്തി­ക്കു­വാൻ ഒരു­ങ്ങു­കയാണ്. ഇതിനായി ഒരു­ കൂ­ട്ട ഹർജി­ ബഹു­മാ­നപ്പെ­ട്ട പ്രധാ­നമന്ത്രി­യു­ടെ­ ഓഫീ­സി­ലേ­ക്കും ശ്രീ­മതി­ സു­ഷമ സ്വരാ­ജി­ന്റെ­ ഓഫി­സി­ലേ­ക്കും ഫോർ പി­.എം ന്യൂസ് എത്തി­ക്കു­വാ­നു­ള്ള തയ്യാ­റെ­ടു­പ്പി­ലാ­ണ്. ഇതിന്റെ ഭാഗമാകുവാൻ തയ്യാറുള്ളവർ  ഫോർ പി­.എം ന്യൂ­സി­ന്റെ­ ഓഫീ­സു­മാ­യി ബന്ധപ്പെ­ടു­ക. മുൻ ഗവൺമെന്റ് തട്ടി കളിച്ചത് പോലെ മോഡി സർക്കാർ ഈ ഹർജി മാറ്റി വെക്കില്ലെന്നും, പകരം ഇതിന്് വ്യക്തമായ ഒരുത്തരം നൽകുമെന്നും ഞങ്ങൾ കരുതുന്നു. 

പി. ഉണ്ണികൃഷ്ണൻ

You might also like

Most Viewed