കാത്തിരിക്കുന്നു കേരളം ഒരു നട്ട്്വർലാലിനായി


പി. ഉണ്ണികൃഷ്ണൻ


ആഗ്രയി­ലെ­ താ­ജ്മഹലും, ചൈ­നയി­ലെ­ വൻ­മതി­ലും, ഈജി­പ്തി­ലെ­ പി­രമി­ഡും, റോ­മി­ലെ­ കൊ­ളോ­സി­യവും, ഇറ്റലി­യി­ലെ­ ചെ­രി­ഞ്ഞ ഗോ­പു­രവും, പാ­രീ­സി­ലെ­ ഈഫൽ ടവറും കണ്ട് കഴി­ഞ്ഞപ്പോൾ അത്ഭു­തപ്പെ­ടാ­തെ­ ഇതു­ക്കും മേ­ലെ­ എന്തോ­ ഒരു­ അത്ഭു­തം കാ­ണാ­നി­രി­ക്കു­ന്നു­ എന്ന് പറഞ്ഞ എന്റെ­ ഭ്രാ­ന്തൻ മനസ്സി­ലേ­യ്ക്ക്, വി­സ്മയത്തി­ന്റെ­ ഏഴ് വർ­ണ്ണങ്ങൾ തീ­ർ­ത്ത് കടന്ന് വന്ന്, ഇന്നും ആശ്ചര്യപു­ളകി­തനാ­ക്കു­ന്നത് ബി­ഹാ­റി­യാ­യ നി­തി­ലേ­ഷ്കു­മാർ വാ­സ്തവ അഥവ നട്ട്്വർ­ലാൽ എന്ന വ്യക്തി­യാ­ണ്. ഒറ്റവാ­ക്കിൽ പറഞ്ഞാൽ നട്ട്്വർ­ലാൽ ഒരു­ കള്ളനാ­ണ്. കള്ളൻ എന്നു­ പറഞ്ഞാൽ ഒന്നൊ­ന്നര കള്ളൻ. വാ­ഴക്കു­ല മോ­ഷ്ടി­ക്കു­ന്നവനും, കോ­ഴി­യെ­ മോ­ഷ്ടി­ക്കു­ന്നവനും വി­ശപ്പ് സഹി­ക്കാ­ത വരു­ന്പോൾ ഭക്ഷണം മോ­ഷ്ടി­ക്കു­ന്നവനു­മൊ­ക്കെ­ കള്ളന്മാ­രാ­ണെ­ന്ന് അറി­യപ്പെ­ടു­ന്ന നമ്മു­ടെ­ രാ­ജ്യത്ത് നട്ട്്വർ­ലാ­ലി­നെ­ ബഹു­മാ­നി­ച്ച് പൊ­ലി­പ്പി­ക്കാൻ ‘തസ്കരശ്രീ­ നട്ട്്വർ­ലാ­ൽ­’ എന്ന് വി­ശേ­ഷി­പ്പി­ച്ച് കാ­ര്യത്തി­ലേ­ക്ക് കടക്കാം.

1912ൽ ബി­ഹാ­റിൽ ജനി­ച്ച തസ്കര ശ്രീ­ ചരി­ത്രത്തി­ന്റെ­ തങ്കലി­പി­കളി­ലേ­യ്ക്ക് കടന്ന് വരു­ന്നത് ടി­യാൻ ആഗ്രയി­ലു­ള്ള താ­ജ്മഹൽ വി­റ്റ് കീ­ശ നി­റച്ചപ്പോ­ഴാ­ണ്. ഡോ­ക്ടർ രാ­ജേ­ന്ദ്ര പ്രസാദ് മു­തൽ അംബാ­നി­ വരെ­യു­ള്ള അന്പതോ­ളം വരു­ന്ന പ്രഗത്ഭ വ്യക്തി­കളെ­ പോ­ലെ­ വേ­ഷ പ്രച്ഛന്നനാ­യി­ നടന്ന് നട്ട്്വർ­ലാൽ പി­ന്നീട് വി­റ്റത് ഡൽ­ഹി­യി­ലെ­ റെഡ് ഫോ­ർ­ട്ടാ­യി­രു­ന്നു­.

അന്തവും കു­ന്തവു­മി­ല്ലാ­ത്ത ആഗ്രഹങ്ങൾ­ക്ക് പരി­ധി­യും, പരി­മി­തി­യും കു­റി­ക്കാ­തെ­ നമ്മു­ടെ­ നട്ട്്വർ­ലാൽ പി­ന്നീട് വി­റ്റ് കാ­ശാ­ക്കി­യത് ഇന്ത്യൻ പാ­ർ­ലി­മെ­ന്റും അതി­നു­ള്ളി­ലെ­ എല്ലാ­ എം.പി­മാ­രെ­യും ചേ­ർ­ത്താണ് എന്ന് അറി­യു­ന്പോ­ഴാണ് നാം രോ­മാ­ഞ്ചകഞ്ചു­കരാ­കു­ന്നത്.

വി­വി­ധ കേ­സു­കളി­ലാ­യി­ 113 വർ­ഷത്തേ­യ്ക്ക് ശി­ക്ഷ ലഭി­ച്ച നട്ട്്വർ­ലാൽ ജയി­ലിൽ ആകെ­ കി­ടന്നത് 20 വർ­ഷം മാ­ത്രമാ­ണ്. 1996ൽ ജയി­ലിൽ വെ­ച്ച് രോ­ഗബാ­ധി­തനാ­യി­ അഭി­നയി­ച്ച നട്ട്്വർ­ലാ­ലി­നെ­ ചി­കി­ത്സയ്ക്കാ­യി­ പോ­ലീസ് ‘AIIMS’ ലേ­യ്ക്ക് കൊ­ണ്ടു­പോ­കു­ന്പോൾ റെ­യി­ൽ­വേ­ േ­സ്റ്റഷനിൽ നി­ന്ന് രക്ഷപ്പെ­ട്ട് തന്റെ­ വീ­രശൂ­ര പരാ­ക്രമം അദ്ദേ­ഹം ഒന്ന്കൂ­ടി­ തെ­ളി­യി­ച്ചു­. പി­ന്നീട് മരണാ­നന്തരം ജൻ­മനാ­ട്ടിൽ അദ്ദേ­ഹത്തി­ന്റെ­ ആരാ­ധകർ റോ­ഡി­ന്റെ­ മദ്ധ്യ ഭാ­ഗത്ത് ഒരു­ പ്രതി­മ സ്ഥാ­പി­ച്ച് ആദരി­ക്കു­കയും ചെ­യ്തു­.

കോ­ഴി­ക്കോട് ഇന്നലെ­ ഫ്ളൈ­റ്റ് ഇറങ്ങി­യപ്പോ­ഴാണ് ഞാൻ നട്ട്്വർ­ലാ­ലി­നെ­ക്കു­റി­ച്ച് ഒർ­ത്തത്. ഒരു­ വി­വാ­ഹ സൽ­ക്കാ­രത്തിൽ പങ്കെ­ടു­ക്കാൻ കേ­വലം അഞ്ച് ദി­വസത്തേ­യ്ക്ക് കേ­രളത്തി­ലേ­യ്ക്ക് വന്ന എന്നെ­ സ്വീ­കരി­ച്ച് ആനയി­ച്ച് കാ­സർ­ഗോ­ഡി­ലു­ള്ള ഒരു­ ലോ­ഡ്ജ് മു­റി­യിൽ അടച്ചി­ട്ടത് ഹർ­ത്താൽ എന്ന മലയാ­ളി­യു­ടെ­ സ്ഥി­രം കാ­യി­ക മാ­മാ­ങ്കമാ­ണ്. കഴി­ഞ്ഞ വർ­ഷം 97 ഹർ­ത്താ­ലു­കൾ നടത്തി­ നാ­ടു­നന്നാ­ക്കി­യ മഹാ­ന്മാ­ർ­ക്ക് സെ­ഞ്ചു­റി­ നഷ്ടമാ­യത് കേ­വലം 3 റൺ­സ് കു­റഞ്ഞു­പോ­യതു­ കൊ­ണ്ടാ­ണ്. ഏതാ­യാ­ലും 2019ന്റെ­ പോ­ക്ക് കാ­ണ്ടാൽ കേ­രളം ഡബിൾ സെ­ഞ്ച്വറി­യും കൊ­ണ്ടേ­ പോ­കൂ­ എന്നു­റപ്പാ­യി­.

നമ്മു­ടെ­ നാ­ട്ടി­ലെ­ പ്രധാ­ന പ്രശ്നം നട്ട്്വർ­ലാ­ലി­നെ­ കവച്ച് വയ്ക്കു­ന്ന രാ­ഷ്ട്രീ­യക്കാ­രും പൊ­ട്ടന്മാ­രാ­യ പൊ­തു­ജനവും ആണ്. ഇവർ ഹോ­ൾ­സെ­യി­ലാ­യും റീ­ട്ടെ­യിൽ ആയും ഭക്തി­, പു­രോ­ഗമനം, സ്ത്രീ­ ശാ­ക്തീ­കരണം, മതം, ജാ­തി­ എന്നി­ങ്ങനെ­യു­ള്ളവ വി­പണി­യിൽ ഏറ്റവും ഡ‍ി­മാ­ന്റു­ള്ള ഉൽ­പ്പന്നങ്ങളാ­ക്കി­ വി­ൽ­ക്കു­ന്നു­. പൊ­ട്ടന്മാ­രാ­യ അനു­യാ­യി­കൾ ഇവർ­ക്ക് വേ­ണ്ടി­ തെ­രു­വി­ലി­റങ്ങി­ അടി­യും കു­ത്തും കൊ­ള്ളു­ന്നു­.

ഇപ്പോ­ഴും വളരെ­ പ്രാ­കൃ­തമാണ് നമ്മു­ടെ­ രാ­ജ്യവും രാ­ജ്യത്തി­ലെ­ ജനങ്ങളും. മതിൽ കെ­ട്ടാ­നാ­യാ­ലും, ജ്യോ­തി­ തെ­ളി­യി­ക്കാ­നാ­യാ­ലും, സ്ത്രീ­കളെ­ പതി­നെ­ട്ട് പടി­ കയറ്റാ­നാ­യാ­ലും, ഇറക്കാ­നാ­യാ­ലും രാ­ഷ്ട്രീ­യ നട്ട്്വർ­ലാ­ൽ­മാർ ലക്ഷ്യംവെ­യ്ക്കു­ന്നത് സംസ്ഥാ­നവും അതി­ലെ­ ജനങ്ങളേ­യും വി­റ്റ് വോ­ട്ടാ­ക്കാ­നും, അതു­വഴി­ കാശ് അടി­ച്ചെ­ടു­ക്കാ­നു­മാ­ണ്.

കേ­രളം മതപരമാ­യി­ ഏറെ­ ഭി­ന്നി­ച്ചി­രി­ക്കു­ന്നു­. ഇത്തരമൊ­രു­ കാ­ലാ­വസ്ഥയിൽ കേ­രള മു­ഖ്യമന്ത്രി­ കു­റേ­ക്കൂ­ടി­ ഔചി­ത്യത്തോ­ടും, സംയമനത്തോ­ടും കൂ­ടി­ പെ­രു­മാ­റി­യി­ല്ലെ­ങ്കിൽ ഗു­രു­തരമാ­യ സാ­മൂ­ഹ്യ പ്രശ്നങ്ങൾ­ക്ക് അത് വഴി­തെ­ളി­യി­ച്ചേ­ക്കാം. ഇന്ന് നടക്കു­ന്ന ഹർ­ത്താ­ലും വരാ­നി­രി­ക്കു­ന്ന ഹർ­ത്താ­ലും രാ­ജ്യത്തി­ന്റെ­ സാ­ന്പത്തി­ക ശേ­ഷി­ക്ക് ഉണ്ടാ­ക്കാ­വു­ന്ന പ്രശ്നങ്ങളും ഭീ­കരമാ­ണ്. ഹർ­ത്താ­ലിന് പകരം ഏതെ­ങ്കി­ലും ഒരു­ നേ­താവ് ഒറ്റക്കാ­ലിൽ നി­ന്ന് സമരം നടത്തു­കയോ­, കൂ­ർ­ത്ത ആണി­ തറച്ച പലകയിൽ കി­ടന്ന് പ്രതി­ഷി­ധി­ക്കു­കയോ­ ചെ­യ്താ­ലും അത് ജനശ്രദ്ധയാ­കർ­ഷി­ക്കും.

കേ­രളത്തി­ലെ­ നി­സംഗരാ­യ ജനം കാ­ത്തി­രി­ക്കു­ന്നത് ഒരു­ അഭി­നവ നട്ട്്വർ­ലാ­ലി­നെ­യാ­ണ്. അങ്ങി­നെ­യൊ­രാൾ കടന്നു­വന്ന് കേ­രള നി­യമസഭയും അതി­ലു­ള്ള ജനപ്രതി­നി­ധി­കളേ­യും കൂ­ട്ടമാ­യി­ വി­റ്റ് കാ­ശാ­ക്കി­ സാ­ധാ­രണ ജനങ്ങളെ­ സംക്ഷി­ക്കു­ന്ന ഒരു­ സു­ന്ദര സ്വപ്നം ഓർ­ത്തു­കൊ­ണ്ട് എല്ലാ­വർ­ക്കും വാ­രാ­ന്ത്യ ആശംസകൾ.

You might also like

Most Viewed