ശത്രോ­രപി­ സദ്ഗു­ണോഗ്രാഹ്യഃ


ജയവി­ജയന്മാർ ൈ­വകു­ണ്ഠത്തി­ന്റെ­ ദ്വാ­രപാ­ലകരാ­യി­രു­ന്നു­വത്രേ­. രണ്ട് ദേ­വകു­മാ­രന്മാ­രാ­യി­രു­ന്നു­ ഇവർ. മഹാ­വി­ഷ്ണു­വി­നെ­ സേ­വി­ച്ച് ദ്വാ­രപാ­ലനം ചെ­യ്ത് കൊ­ണ്ടി­രി­ക്കു­ന്പോൾ അതു­വഴി­ സനകാ­ദി­ മു­നി­കൾ മഹാ­വി­ഷ്ണു­വി­നെ­ മു­ഖം കാ­ണി­ക്കു­വാൻ വേ­ണ്ടി­ വൈ­കു­ണ്ഠത്തി­ലേ­ക്ക് തി­രി­ച്ചു­. പ്രവേ­ശന കവാ­ടത്തിൽ ജയവി­ജയന്മാർ ഇവരെ­ തടയു­കയും അധി­ക്ഷേ­പി­ക്കുകയും ചെ­യ്തു­. കു­പി­തനാ­യ സനകൻ ഇവരെ­ മൂ­ന്ന് ജന്മം അസു­രന്മാ­രാ­യി­ ജനി­ക്കു­വാൻ ശപി­ച്ചു­. ആദ്യ ജന്മത്തിൽ അവർ ഹി­രണ്യാ­ക്ഷനും ഹി­രണ്യകശി­പു­മാ­യി­ ജനി­ച്ചു­. അവരെ­ പിന്നീട് മഹാ­വി­ഷ്ണു­ നി­ഗ്രഹി­ക്കു­കയും ചെ­യ്തു­. രണ്ടാം ജന്മത്തിൽ അവർ രാ­വണനും കുംഭകർ­ണ്ണനു­മാ­യി­ ജനി­ച്ചു­. അവരെ വധിച്ചത് ശ്രീരാമനായിരുന്നു.
ശാ­പം കി­ട്ടി­ ജന്മമെ­ടു­ത്ത കുംഭകർ­ണ്ണൻ ആയി­രം വർ­ഷം തപസ്സ് ചെ­യ്ത് ബ്രഹ്മാ­വി­നെ­ പ്രത്യക്ഷപ്പെ­ടു­ത്തി­യപ്പോൾ ‘നി­ർ­ദേ­വത്വം’ ചോ­ദി­ക്കാ­നി­രു­ന്ന നാ­വിൽ സരസ്വതി­ തത്തി­ക്കളി­ച്ച് ‘നി­ദ്രാ­വത്വം’ എന്നാ­ക്കി­ മാ­റ്റി­ ഉറക്കക്കാര­നാ­ക്കി­ മാ­റ്റി­യ കഥ നാം കേ­ൾ­ക്കു­കയും  അതുവഴി വാ­ക്കിൽ വരു­ന്ന പി­ഴ ജീ­വി­തത്തി­ലെ­ ശി­ഷ്ടകാ­ലം എങ്ങി­നെ­ നരകി­പ്പി­ക്കും എന്ന പാ­ഠം ഉൾ­ക്കൊ­ള്ളു­കയും ചെ­യ്തി­ട്ടു­ണ്ട്.

കാ­ലവും കഥയും മാ­റി­യപ്പോൾ, കേ­രള രാ­ഷ്ട്രീ­യ ഭരണചക്രത്തി­ന്റെ­ കാ­വ­ലാ­ളാ­യി­ കണ്ണൂ­രിൽ നി­ന്ന് ഉയർ­ന്ന് വന്ന രണ്ട് ജയവി­ജയന്മാ­രാണ് സഖാവ് ജയരാ­ജനും സഖാവ് പി­ണറാ­യി­ വി­ജയനും. കാ­റൽ മാ­ർ­ക്സ് എന്ന വി­ഗ്രഹത്തെ­ പരി­പാ­ലി­ക്കു­കയും അതു­വഴി­ സാ­മൂ­ഹി­ക സാംസ്കാ­രി­ക രംഗങ്ങളിൽ മാ­റ്റങ്ങൾ­ക്ക് വഴി­യൊ­രു­ക്കു­കയും ചെ­യ്തവരിൽ പ്രമു­ഖർ. പക്ഷെ­ ജയവി­ജയന്മാ­ർ­ക്കും കുംഭകർ­ണ്ണന് പറ്റി­യതുപോ­ലെ­ നാ­വിൽ സരസ്വതി­ നൃ­ത്തം ചെ­യ്ത് അനവസരത്തിൽ തെ­ാ­ടു­ത്തു­ വി­ട്ട ‘പരനാ­റി­’ പ്രയോ­ഗം വഴി­ ശാ­പം ഏൽക്കേണ്ടി വരിക വർ­ഷങ്ങളാ­യി­ ഊട്ടി­യു­റപ്പി­ച്ച പാ­ർ­ട്ടി­യു­ടെ­ പു­തു­തലമു­റയാ­ണ്.
‘ന മ്ലേ­ച്ഛഭാ­ഷണം ശി­ക്ഷേ­ത’ എന്നാണ് ചാ­ണക്യൻ പതി­മൂ­ന്നാം സൂ­ത്രത്തിൽ പറഞ്ഞി­രി­ക്കു­ന്നത്. മ്ലേ­ച്ഛ ഭാ­ഷ പഠി­ക്കു­കയോ­ പറയു­കയോ­ ചെ­യ്യു­ന്നതു­ കൊ­ണ്ട് ജ്ഞാ­ന നൈ­പു­ണ്യമോ­, ബു­ദ്ധി­ നൈ­ർമ്­മല്യമോ­ ഉണ്ടാ­കു­ന്നി­ല്ല. സംസ്കാ­രമി­ല്ലാ­ത്തവന്റെ­ സംഭാ­ഷണം, ശീ­ലി­ക്കരുതെന്നും, ധർ­മ്മവി­ഷയത്തിൽ മ്ലേ­ച്ഛാ­ദി­ വി­ചാ­രം വേ­ണമെ­ന്നും ചാണക്യൻ നി­ഷ്കർ­ഷി­ക്കു­ന്നു­.

ഫ്രോ­യ്ഡ് പറയു­ന്നത് ബോ­ധമനസ്സി­ന്റെ­ താ­ഴെ­ ഒരു­ അബോ­ധമനസ്സു­ണ്ടെ­ന്നാ­ണ്. മനസ്സിൽ കു­ട്ടി­ക്കാ­ലം മു­തൽ അടി­ച്ചമർ­ത്തപ്പെ­ട്ട ചപ്പ് ചവറു­കൾ അബോ­ധമനസ്സിൽ നി­ന്നും ബോ­ധമനസ്സി­ലേ­യ്ക്ക് കു­ടി­യേ­റു­ന്പോൾ അത് സമൂ­ഹത്തി­ന്് നി­രക്കാ­ത്തതാ­യി­ മാ­റു­ന്നു­. സമൂ­ഹം മനസ്സി­നു­ള്ളി­ലും ഒരു­ പോ­ലീ­സി­നെ­ നി­ർ­ത്തി­യി­ട്ടു­ണ്ട്. കാ­ക്കി­തൊ­പ്പി­യും ലാ­ത്തി­യു­മി­ല്ലാ­തെ­ ഒരു­ സദാ­ചാ­ര പോ­ലീ­സ്. ലൈംഗി­കമാ­യ ചോ­ദനകൾ ഈ പോ­ലീ­സി­ന്റെ­ വലയം ഭേ­ദി­ച്ച് പു­റത്ത് കടക്കു­ന്നത് അസഭ്യ വർഷ പ്രയോഗത്തിലൂടെയാണത്രെ. അപ്പോൾ ആ വ്യക്തി­ക്ക് ചി­ത്തഭ്രമം ബാ­ധി­ച്ചു­ എന്ന് സമൂ­ഹം പറയു­ന്നു­.

വടക്കെ­ മലബാ­റിൽ വർ­ഷം തോ­റും ശാ­ലി­യ സമു­ദാ­യം കൊ­ണ്ടാ­ടു­ന്ന പൊറാ­ട്ട് നാടകമുണ്ട്. സ്ത്രീ­യു­ടെ­ ചാ­രി­ത്ര്യത്തിൽ സംശയം തോ­ന്നി­യ ഭർ­ത്താവ് ചോ­ദി­ക്കു­ന്ന ഓരോ­ ചോ­ദ്യത്തി­നും ഉരു­ളയ്ക്ക് ഉപ്പേ­രി­ പോ­ലു­ള്ള ഉത്തരങ്ങൾ അശ്ലീ­ലം കലർ­ന്ന വാ­ക്കു­കളാൽ പറയുന്നതാണ് പൊറാ­ട്ട്. മനസ്സി­നു­ള്ളിൽ കാ­ലാ­കാ­ലങ്ങളാ­യി­ അടി­ഞ്ഞ് കി­ടക്കു­ന്ന മലി­നമാ­യ ചി­ന്തകൾ പു­റത്ത് വി­ടാ­നു­ള്ള ഒരു­തരം സേ­ഫ്റ്റി­ വാ­ൽ­വാണത്രെ ഈ തെ­റി­.

ജന്മനാ­ സംസാ­ര വൈ­കല്യമു­ള്ള ആൾ­ക്കാ­രെ­ നാം കാ­ണാ­റു­ണ്ട്. അതി­ലൊ­രാ­ളാണ് കേ­രള ജനത എന്നും ബഹു­മാ­നി­ക്കു­ന്ന സഖാവ് ഇ.എം.എസ് നന്പൂ­തി­രി­പ്പാട്. ‘വി­ക്ക്’ എപ്പോ­ഴും ഉണ്ടോ­ എന്ന ചോ­ദ്യത്തിന് ‘ഇല്ല’ സംസാ­രി­ക്കു­ന്പോൾ മാ­ത്രം എന്ന് ഗൗ­രവമാ­യി­ ഉത്തരം നൽകി­യ സഖാ­വി­ന്റെ­ വാ­ക്കു­കൾ ഒരി­ക്കലും പി­ഴച്ചി­രു­ന്നി­ല്ല. അതി­നു­ള്ള കാ­രണം ബു­ദ്ധി­ നാ­ക്കി­നെ­ ഭരി­ക്കു­കയും അതു­വഴി­ ചി­ന്തയു­ടെ­ കാ­വ­ലാ­ളാ­യി­ നാ­ക്ക് മാ­റി­യതും കൊ­ണ്ടാണ്.

ധ്യാ­നനി­മഗ്നനാ­യി­ ഇരി­ക്കു­ന്ന ബു­ദ്ധനെ­ തെ­റി­ പറഞ്ഞ വഴി­പോ­ക്കനെ­ നോ­ക്കി­ മന്ദസ്മി­തം തൂ­കി­ നിൽക്കു­ന്ന ഗു­രു­വി­നെ­ ശി­ഷ്യന്മാർ ആശങ്കയോ­ടെ­ നോ­ക്കി­യപ്പോൾ ബു­ദ്ധൻ പറഞ്ഞത് ഇങ്ങി­നെ­: “ഒരാൾ തരു­ന്ന ദാ­നം നി­ങ്ങൾ സ്വീ­കരി­ച്ചി­ല്ലെ­ങ്കിൽ അത് ദാ­നം തരു­ന്ന വ്യക്തി­യു­ടെ­ കൈ­വശം തന്നെ­ ഇരി­ക്കും. അതു­പോ­ലെ­ ഈ വഴി­പോ­ക്കൻ ഛർ­ദ്ദി­ച്ച അസഭ്യവർ­ഷങ്ങൾ ഞാൻ ദാ­നമാ­യി­ സ്വീ­കരി­ച്ചി­ട്ടി­ല്ല”. ഇത് കേ­ട്ട് ശി­ഷ്യന്മാ­രു­ടെ­ ബോ­ധം കൂ­ടു­തൽ തെ­ളി­ഞ്ഞു­ എന്നതാണ് കഥ. ഇന്ന് ഉമ്മൻചാണ്ടിയുെട മൗനം ഓർമ്മിപ്പിക്കുന്നത് ശ്രീബുദ്ധന്റെ വിവേകത്തെയാണ്. പി. ജയരാജന്റെ പരനാറി പ്രയോഗം ഓർമ്മിപ്പിക്കുന്നത് കുംഭകർണ്ണന്റെ മൂഢത്തരത്തെയും.

ശ്രീനാരായണ ഗുരു രചിച്ച ഒരു കവിതയാണ് ഇപ്പോൾ ഓർമ്മവരുന്നത്.

ഭയങ്കരമി­ദം ശൂ­ന്യം

വേ­താ­ളാ­ നഗരം യഥാ­

തഥൈ­വ വി­ശ്വമഖി­ലം

വ്യകരോ­ദദ്തു­ഭം വി­ഭൂ­:

ഈ ലോ­കം വേ­താ­ള നഗരം പോ­ലെ­ ഉൾ­ക്കാ­ന്പി­ല്ലാ­ത്തതും ഭീ­കരവും ആണ്. ഈ വി­ശ്വമെ­ല്ലാം സർ­വ്വേ­ശ്വരൻ വേ­താ­ള നഗരം പോ­ലെ­ സൃ­ഷ്ടി­ച്ചു­. വേതാള നഗരമായ കേരളം ഭരിക്കേണ്ട  ജ്ഞാ­നി­കളു­ടെ­ ശരീ­രത്തിൽ അസു­രചി­ന്ത പരകാ­യ പ്രവേ­ശം നടത്തി­ പ്രഭാ­ഷണത്തി­നി­ടയിൽ പ്രസംഗകൻ പരവശനാ­യി­ പരാ­ക്രമത്തോ­ടെ­ പരനാറി എന്ന് വെ­ല്ലു­വി­ളി­ക്കു­ന്പോൾ പരകേ­സരി­കളെ­ന്ന് പരദേ­ശി­കൾ വരെ­ വി­ശ്വസി­ച്ചി­രു­ന്ന ഇത്തരം പ്രമാ­ണി­മാ­രെ­ വരും കാ­ലങ്ങളിൽ അവരു­ടെ­ പരദേ­വതകൾ സംരക്ഷി­ക്കട്ടെ­ എന്ന് മാ­ത്രം പ്രാ­ർ­ത്ഥി­ക്കുന്നു.

പി. ഉണ്ണികൃഷ്ണൻ

You might also like

  • Lulu Exchange
  • Straight Forward

Most Viewed